തിരുപ്പതി ലഡ്ഡുവിന് ശുദ്ധമല്ലാത്ത നെയ്യ് ഉപയോഗിച്ചിട്ടില്ല , തിരുമല തിരുപ്പതി ദേവസ്ഥാനം റിപ്പോര്‍ട്ട് നല്‍കി

By Web Team  |  First Published Sep 24, 2024, 10:17 AM IST

ജൂലൈ ആറിനും 15നും ദിണ്ടിഗലിൽ നിന്നെത്തിയ നെയ്യ് ഉപയോഗിച്ചില്ല.ലാബ് റിപ്പോർട്ട് കിട്ടിയതിനു ശേഷം നെയ്യ് തിരിച്ചയച്ചെന്നും റിപ്പോർട്ട്


ഹൈദരാബാദ്:തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു നിർമ്മാണത്തിന് ശുദ്ധമല്ലാത്തനെയ്യ് ഉപയോഗിച്ചിട്ടില്ലെന്ന് സ്ഥിരീകരണം . ഇക്കാര്യം വ്യക്തമാക്കിതിരുമല തിരുപ്പതി ദേവസ്ഥാനം , ആന്ധ്ര മുഖ്യമന്ത്രിക്ക്  റിപ്പോർട്ട്നൽകി. റിപ്പോർട്ടിന്‍റെ  പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു 

പ്രസാദ ലഡ്ഡു നിർമ്മാണത്തിന് മൃഗക്കൊഴുപ്പ്ഉപയോഗിച്ചെന്ന ആന്ധ്ര മുഖ്യമന്ത്രിയുടെആരോപണം വസ്തുതാവിരുദ്ധമെന്ന് വ്യക്തമാക്കി ക്ഷേത്ര ദേവസ്ഥാനം റിപ്പോർട്ട് ..ദിണ്ടിഗലിലെ AR DIARYയിൽ നിന്ന് ജൂലൈ ആറിനും 15നും 2 ടാങ്കർ നെയ്യ് തിരുപ്പതിയിലെത്തി. എന്നാൽ രുചിയിലും മണത്തിലും സംശയം തോന്നിയതിനാൽനെയ്യ് ഉപയോഗിച്ചില്ല. 4 ടാങ്കറിലെയും നെയ്യ് മാറ്റിവയ്ക്കുകയും , സാംപിളുകൾഗുജറാത്തിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയക്കുകയും ചെയ്തു .
 
നിശ്ചിത ഗുണനിലവാരം ഇല്ലെന്ന ലാബ് റിപ്പോർട്ട് ഒരാഴ്ചയ്ക്ക് ശേഷം ലഭിച്ചപ്പോൾ നെയ്യ്  തിരിച്ചയച്ചു  കരിമ്പട്ടികയിൽ ഉൾപ്പെടുത്താതിരിക്കാനുള്ള കാരണംഅറിയിക്കണമെന്ന് കമ്പനിയോട് ആവശ്യപ്പെട്ടതായും ടിടിഡി റിപ്പോർട്ടിൽ പറയുന്നു. ജഗൻ മോഹൻ റെഡ്ഢി ഭരണം ഉണ്ടായിരുന്ന 2022 മുതൽ ഇതുവരെ 14 ടാങ്കർ നെയ്യ് , സമാന കാരണങ്ങളാൽ തിരിച്ചയച്ചെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട് . 

തിരുപ്പതി ക്ഷേത്രത്തിന് നെയ്യ് നൽകിയിട്ടില്ല; ഉത്പന്നങ്ങൾ ഗുണമേന്മയുള്ളതെന്ന് അമുൽ

Latest Videos

തിരുപ്പതി ലഡ്ഡു: നെയ്യ് നിലവാരം കുറഞ്ഞതെന്ന ആക്ഷേപം തെറ്റ്‌,ഏത് അന്വേഷണം നേരിടാനും തയാറെന്ന് കരാര്‍ കമ്പനി

click me!