യുക്രൈന്‍ യുദ്ധം തുടങ്ങിയ ശേഷമുളള മോദിയുടെ ആദ്യ റഷ്യന്‍ യാത്ര കൂടിയാണിത്.
ദില്ലി: ഇന്ത്യ റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച മോസ്കോവിലെത്തും. ഈ മാസം 8,9 തീയതികളിലാണ് മോദി റഷ്യ സന്ദര്‍ശിക്കുക. റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിന്‍റെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദർശനം. ഓസ്ട്രിയ സന്ദർശിച്ച ശേഷമാകും പ്രധാനമന്ത്രി മടങ്ങുക. നാല്‍പത് കൊല്ലത്തിനു ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഓസ്ട്രിയൻ സന്ദർശനം. യുക്രൈന്‍ യുദ്ധം തുടങ്ങിയ ശേഷമുളള മോദിയുടെ ആദ്യ റഷ്യന്‍ യാത്ര കൂടിയാണിത്.