തമിഴ്നാട്ടിൽ വീണ്ടും രാഷ്ട്രീയ നേതാവ് കൊല്ലപ്പെട്ടു; പ്രഭാത സവാരിക്കിടെ അക്രമി സംഘം വെട്ടിക്കൊന്നു

By Web Team  |  First Published Jul 16, 2024, 9:39 AM IST

പൊലീസ് സ്റ്റേഷന് തൊട്ടടുത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്.നാം തമിഴർ കക്ഷി നേതാവ് ബാലസുബ്രഹ്മണ്യൻ ആണ് കൊല്ലപ്പെട്ടത്.


ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും രാഷ്ട്രീയ നേതാവ് കൊല്ലപ്പെട്ടു. നാം തമിഴർ കക്ഷി നേതാവ് ബാലസുബ്രഹ്മണ്യൻ ആണ് കൊല്ലപ്പെട്ടത്.
നാം തമിഴർ കക്ഷി മധുര നോർത്ത് സെക്രട്ടറി ആണ്‌  കൊല്ലപ്പെട്ട ബാലസുബ്രഹ്മണ്യൻ. പ്രഭാതനടത്തതിനിടെയാണ് ബാലസുബ്രഹ്മണ്യനെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

പൊലീസ് സ്റ്റേഷന് തൊട്ടടുത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതി കൂടിയാണ് ബാലസുബ്രഹ്മണ്യൻ. കൊലപാതകത്തിന് പിന്നില്‍ കുടുംബവൈരാഗ്യമാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. കൊലപാതകത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Latest Videos

undefined

നേരത്തെ തമിഴ്നാട് ബിഎസ്പി അധ്യക്ഷൻ കെ ആംസ്ട്രോങ്ങും കൊല്ലപ്പെട്ടിരുന്നു. ചെന്നൈയിലെ വീടിന് സമീപം ബിഎസ്പി പ്രവർത്തകർക്കൊപ്പം നിൽകുമ്പോഴാണ് ബൈക്കുകളിൽ എത്തിയ 6 അംഗ സംഘം കെ ആംസ്ട്രോങ്ങിനെ വെട്ടിക്കൊന്നത്. ആംസ്ട്രോങ് കൊലപാതക കേസിലെ പ്രതിയെ കഴിഞ്ഞ ദിവസമാണ് പൊലീസ് ഏറ്റുമുട്ടിലില്‍ കൊലപ്പെട്ടത്. ബിഎസ്പി നേതാവ് കെ ആംസ്ട്രോങിന്‍റെ കൊലക്കേസിൽ അറസ്റ്റ് ചെയപ്പെട്ട ഗുണ്ടാനേതാവ് തിരുവേങ്കടത്തെയാണ് പൊലീസ് വെടിവെച്ച് കൊന്നത്.ചെന്നൈ മാധവാരത്ത് വെച്ചാണ് ഏറ്റുമുട്ടൽ കൊല നടന്നത്.

കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയ്ക്കും മകനും ദാരുണാന്ത്യം

'ഒന്നും ചെയ്യല്ലെ എന്ന് കരഞ്ഞു പറഞ്ഞിട്ടും ആക്രമിച്ചു, ഒരുപാട് ഭയന്നുപോയി'; ആക്രമണത്തിന്‍റെ ഞെട്ടലിൽ നീതു

 

click me!