ഭോലെ ബാബയുടെ സംഘടനയ്ക്ക് രാഷ്ട്രീയ പാർട്ടികളുടെ ധനസഹായമെന്ന് പൊലീസ്,  നടപടിക്ക്  നീക്കം

By Web Team  |  First Published Jul 7, 2024, 4:02 PM IST

സംഭവത്തിന്‌ പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോ എന്നും പൊലീസ് പരിശോധിച്ചു വരികയാണ്. കേസിൽ അറസ്റ്റിലായ സത്സംഗ് സംഘാടകൻ ദേവ് പ്രകാശ് മധുക്കറിന്റെ സാമ്പത്തിക, കോൾ റെക്കോർഡുകൾ എന്നിവ സംബന്ധിച്ച് പരിശോധന തുടരുകയാണ്.


ദില്ലി: ഹാഥ്റസ് ദുരന്തത്തിൽ വിവാദ ആൾദൈവം ഭോലെ ബാബയ്ക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി 
പൊലീസ്. ഭോലെ ബാബയുടെ സംഘടനയ്ക്ക് നിരവധി രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ധനസഹായം ലഭിച്ചതായി പോലീസ് കണ്ടെത്തി. സംഭവത്തിന്‌ പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോ എന്നും പൊലീസ് പരിശോധിച്ചു വരികയാണ്. കേസിൽ അറസ്റ്റിലായ സത്സംഗ് സംഘാടകൻ ദേവ് പ്രകാശ് മധുക്കറിന്റെ സാമ്പത്തിക, കോൾ റെക്കോർഡുകൾ എന്നിവ സംബന്ധിച്ച് പരിശോധന തുടരുകയാണ്.

ദുരിതബാധിതർക്ക് ധനസഹായം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു.ദുരിതബാധിതർക്ക് കൂട്ടായ പിന്തുണ ഈ ഘട്ടത്തിൽ ആവശ്യമാണെന്നും രാഹുൽഗാന്ധി കത്തിൽ പറഞ്ഞു. ഹാഥ്റസ് ദുരന്തത്തിന് പിന്നാലെ വ്യാജസന്യാസിമാർക്കെതിരെ അഖില ഭാരതീയ അഖാഡ  പരിഷത്ത് രംഗത്തെത്തി.വ്യാജന്മാരെ നിയന്ത്രിക്കുന്നതിനായി ഈ മാസം പതിനെട്ടിന് ചേരുന്ന അഖാഡ പരിഷത്ത് യോഗത്തിൽ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കും. കേന്ദ്രസർക്കാരും ഈ വിഷയത്തിൽ ഇടപെടണമെന്നാണ് അഖാഡ പരിഷത്തിന്റെ ആവശ്യം.  

Latest Videos


 
 

click me!