ഇടപാടുകാരായി എത്തി, ഡാൻസ് ബാറിൽ നിന്ന് 24 പെൺകുട്ടികളെ രക്ഷിച്ചു; ബാറിലെ പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് നടപടി

By Web TeamFirst Published Aug 20, 2024, 1:49 AM IST
Highlights

ഡാന്‍സ് ബാറിലുണ്ടായിരുന്ന പെണ്‍കുട്ടികളിലൊരാൾ നല്‍കിയ പരാതിയെ തുടർന്നായിരുന്നു സ്ഥാപനത്തിൽ റെയ്ഡ് നടത്തിയത്

മുംബൈ: അന്ധേരി ഈസ്റ്റിൽ അനധികൃതമായി പ്രവര്‍ത്തിച്ച ഡാൻസ് ബാറിൽ നിന്ന് 24 പെണ്‍കുട്ടികളെ പൊലിസെത്തി രക്ഷിച്ചു. ഡാന്‍സ് ബാറിലുണ്ടായിരുന്ന പെണ്‍കുട്ടികളിലൊരാൾ നല്‍കിയ പരാതിയെ തുടർന്നായിരുന്നു സ്ഥാപനത്തിൽ റെയ്ഡ് നടത്തിയത്. സൗകര്യങ്ങളോന്നുമില്ലാതെ പാര്‍പ്പിച്ചിരിക്കുക, നിരന്തരം ലൈഗിക ചൂഷണത്തിന് വിധേയരാക്കുക, മര്‍ദ്ദിക്കുക ഇതെക്കെയായിരുന്നു ഡാൻസറിൽ ഒരാള്‍ നല്‍കിയ പരാതി. 

പരാതിക്കാരിയുടെ വിവരങ്ങള്‍ സാമൂഹ്യക്ഷേമ വകുപ്പ് ഇതുവരെ പുറത്തുവിട്ടില്ല. തുടക്കത്തില്‍ ഇടപാടുകാരെന്ന വ്യാജേന ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. പരാതിയില്‍ കാര്യമുണ്ടെന്ന് കണ്ടതോടെയാണ് റെയ്ഡിനായി പൊലീസിനെ സമീപിച്ചത്. ഞായറാഴ്ച്ച രാത്രിയിലായിരുന്നു റെയ്ഡ്.

Latest Videos

ഡാന്‍സ് ബാറിനുള്ള അനുമതി പത്രങ്ങളോന്നും ഉടമകള്‍ക്ക് ഹാജരാക്കാനായില്ല. അതുകോണ്ടുതന്നെ ബാര്‍ താല്‍ക്കാലികമായി പൂട്ടി ഉടമകള്ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി. പെൺകുട്ടികളെ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ മൊഴിയെടുത്ത ശേഷമായിരിക്കും ഉടമകൾക്കെതിരെ കൂടുതല്‍ നടപടി ഉണ്ടാവുക.

അതിവേഗം പായുന്ന കാര്‍, പിന്നാലെ പൊലീസ്, പരിഭ്രാന്തരായി ആള്‍ക്കൂട്ടം; അങ്കമാലി 'റേസിങ്' നടത്തിയവര്‍ റിമാൻഡിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!