Latest Videos

'സ്റ്റോക്ക് മാർക്കറ്റ് അഴിമതി ആരോപണം തെറ്റ്'; തെരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശയാണ് രാഹുലിനെന്ന് പീയൂഷ് ​ഗോയൽ

By Web TeamFirst Published Jun 6, 2024, 9:37 PM IST
Highlights

ഇന്ത്യ ലോകത്തിലെ ഏറ്റവും വളരുന്ന സമ്പദ് വ്യവസ്ഥയാണെന്നും ​ഗോയൽ കൂട്ടിച്ചേർത്തു.

ദില്ലി: കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയുടെ സ്റ്റോക്ക് മാർക്കറ്റ് അഴിമതി ആരോപണം തെറ്റെന്ന് ബിജെപി നേതാവ് പീയൂഷ് ​ഗോയൽ. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശയാണ് രാഹുലിനെന്നും മാർക്കറ്റിൽ ഉയർച്ചയും താഴ്ചയും ഉണ്ടാകുന്നത് സ്വാഭാവികമെന്നും പീയൂഷ് ​ഗോയൽ പ്രതികരിച്ചു. ഇന്ത്യ ലോകത്തിലെ ഏറ്റവും വളരുന്ന സമ്പദ് വ്യവസ്ഥയാണെന്നും ​ഗോയൽ കൂട്ടിച്ചേർത്തു. മോദി സർക്കാർ മൂന്നാമതും വരുന്നതിൽ രാഹുൽ നിരാശനാണ്. മോദിയും അമിത് ഷായും സർക്കാർ വരും എന്നാണ് പറഞ്ഞത്. അത് സ്വാഭാവികമാണ്. അത് തന്നെയാണ് സംഭവിക്കാൻ പോകുന്നതെന്നും ​ഗോയൽ വ്യക്തമാക്കി. 

click me!