കൊവിഡ് മുന്‍നിര പോരാളിയാണോ? ഈ പമ്പില്‍ 5 ലിറ്റര്‍ ഇന്ധനം സൌജന്യമായി ലഭിക്കും

By Web Team  |  First Published Jul 4, 2021, 10:02 PM IST

മെഡിക്കല്‍ രംഗത്തും അല്ലാത്ത മേഖലയിലേയും കൊവിഡ് മുന്നണി പോരാളികള്‍ക്കും സൌജന്യമായാണ് ഇന്ധനം നല്‍കുന്നത് 


രാജ്യമൊട്ടാകെ ഇന്ധനവില ഉയരുമ്പോള്‍ വേറിട്ടുനില്‍ക്കുകയാണ് മൈസൂരുവിലെ ഈ പെട്രോള്‍ പമ്പ്. കൊവിഡ് മുന്നളിപ്പോരാളികള്‍ക്ക് സൌജന്യമായി ഇന്ധനം നല്‍കുകയാണ് ബോഗാഡി സര്‍ക്കിളിലെ ഈ പെട്രോള്‍ പമ്പ്. എന്‍ സുന്ദരം ആന്‍ഡ് സണ്‍സ് എന്ന പമ്പില്‍ നിന്ന് കൊവിഡ് മുന്നണി പോരാളികള്‍ക്ക് അഞ്ച് ലിറ്റര്‍ പെട്രോള്‍ വീതമാണ് സൌജന്യമായി നല്‍കുന്നത്.

മെഡിക്കല്‍ രംഗത്തും അല്ലാത്ത മേഖലയിലേയും കൊവിഡ് മുന്നണി പോരാളികള്‍ക്കും ഈ സൌകര്യം ലഭ്യമാണ്. ഇതിനോടകം 50ഓളം കൊവിഡ് പോരാളികള്‍ക്ക് സൌജന്യമായി ഇന്ധനം നല്‍കിയെന്നാണ് പെട്രോള്‍ പമ്പിന്‍റെ പ്രൊപ്രൈറ്റര്‍ കുമാര്‍ കെ എസ് പറയുന്നത്.

Latest Videos

undefined

മഹാമാരികാലത്ത് നിരവധിപ്പേര്‍ക്ക് കിറ്റുകള്‍ അടക്കമുള്ള അവശ്യ വസ്തുക്കള്‍ വിതരണം ചെയ്തുകൊണ്ടിരിക്കുന്ന വ്യക്തി കൂടിയാണ് കുമാര്‍. വിശ്രമമില്ലാതെയാണ് കൊവിഡ് മുന്‍നിരപ്പോരാളികളുടെ സേവനം അപ്പോള്‍ അവരോട് നന്ദി പ്രകാശിപ്പിക്കുന്നതിനാണ് ഇത്തരമൊരു നിലപാടെന്നാണ് കുമാര്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. മെഡിക്കല്‍ രംഗത്ത് മാത്രം പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രമല്ല ഈ സൈകര്യം. ഡെലിവെറി ജീവനക്കാര്‍, ഡ്രൈവര്‍മാര്‍ എന്നിവര്‍ക്കും സൌജന്യമായി ഇന്ധനം നല്‍കുന്നുണ്ട്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!