ദില്ലിയിലെ കാലാവസ്ഥ കൂടി കണക്കിലെടുത്താണ് നിർദേശമെന്ന് തിരുപ്പതി എംപി മാഡില ഗുരുമൂർത്തി
ചെന്നൈ:പാർലമെന്‍റ് സമ്മേളനം തെക്കേയിന്ത്യയിലും നടത്തണമെന്ന് തിരുപ്പതി എംപി മാഡില ഗുരുമൂർത്തി ആവശ്യപ്പെട്ടു.രാജ്യത്തിന്‍റെ ഐക്യത്തിനും അധികാര വികേന്ദ്രീകരണത്തിനും ഇത്. സഹായിക്കും.ദില്ലിയിലെ കാലാവസ്ഥ കൂടി കണക്കിലെടുത്താണ് നിർദേശം . വൈഎസ്ആർസിപി എംപി യാണ് മാഡില ഗുരുമൂർത്തി. കേന്ദ്ര പാർലമെന്‍ററികാര്യ മന്ത്രിക്കാണ് കത്ത് നൽകിയത്. ആവശ്യത്തെ പിന്തുണയ്ക്കുന്നതായി കോൺഗ്രസ്സ് എംപി കാർത്തി ചിദംബരം പറഞ്ഞു
undefined
അതിനിടെ ലോക്സഭയിൽ മുൻ നിരയിൽ കോൺഗ്രസിന് സ്പീക്കർ നാല് സീറ്റ് അനുവദിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് പുറമെ കെസി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ഗൗരവ് ഗൊഗോയി എന്നിവർക്ക് മുൻനിര സീറ്റു നല്കും. പ്രിയങ്ക ഗാന്ധി നാലാം നിരയിൽ അറ്റത്തുള്ള സീറ്റ് തെരഞ്ഞെടുത്തു. കോൺഗ്രസ് നിരയിൽ നിന്ന് മാറിയിരിക്കാനുള്ള തൃണമൂൽ കോൺഗ്രസ് നിർദ്ദേശം സ്പീക്കർ അംഗീകരിച്ചു