ഗൂഗിൾ മാപ്പ് കാണിച്ചുകൊടുത്ത എളുപ്പവഴി തെരഞ്ഞെടുത്തു; കനാലിൽ വീണ കാർ ട്രാക്ടറിൽ കെട്ടിവലിച്ചുകയറ്റി നാട്ടുകാർ

By Web Team  |  First Published Dec 4, 2024, 11:57 AM IST

അറിയാത്ത വഴിയിൽ ഗൂഗിൾ മാപ്പ് കാണിച്ചുകൊടുത്ത എളുപ്പ വഴി മാത്രം നോക്കിയായിരുന്നു ഇവരുടെ യാത്ര.


ബറേലി: ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്യുന്നതിനിടെ ഇടയ്ക്ക് കണ്ട 'എളുപ്പവഴി' തെരഞ്ഞെടുത്ത കാറും യാത്രക്കാരുടെ സംഘവും കനാലിൽ വീണു. കനാലിൽ വെള്ളമില്ലാത ഉണക്കിക്കിടക്കുകയായിരുന്നതിനാൽ വലിയ അപകടം ഒഴിവായെങ്കിലും കാറിലുണ്ടായിരുന്ന മൂന്ന് പേർക്കും ചെറിയ പരിക്കുകളുണ്ട്. ഉത്തർപ്രദേശിലെ ബറൈലിയിലാണ് അപകടം സംഭവിച്ചത്.

ബറൈലിയിൽ നിന്ന് പിലിഭിത്തിലേക്ക് പോവുകയായിരുന്നു കാർ യാത്രക്കാർ. ഗൂഗിൾ മാപ്പിന്റെ സഹായത്താൽ വഴി നോക്കിയായിരുന്നു യാത്ര. ഇടയ്ക്ക് കലാപൂർ ഗ്രാമത്തിൽ നിന്ന് ഗൂഗിൽ മാപ്പിൽ ഒരു ഷോട്ട് കട്ട് ഓപ്ഷൻ കിട്ടി. മറ്റൊന്നും ആലോചിക്കാതെ ഈ വഴി തെരഞ്ഞെടുത്ത് മുന്നോട്ട് നീങ്ങിയതാണ് ഒടുവിൽ കനാലിൽ വീഴുന്നതിൽ കലാശിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Latest Videos

ഇവർ അപകടത്തിൽ പെടുന്നത് നാട്ടുകാർ കണ്ടത് രക്ഷയായി. നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി. കാറിലുണ്ടായിരുന്ന മൂന്ന് പേരെയും ആശുപത്രിയിലേക്ക് മാറ്റി. അറിയാത്ത വഴിയിലൂടെ ഗൂഗിൾ മാപ്പിനെ മാത്രം വിശ്വാസത്തിലെടുത്ത് യാത്ര ചെയ്തവരാണ് അപകടത്തിൽ പെട്ടതെന്ന് പൊലീസ് സൂപ്രണ്ട് മനുഷ് പരിക് പറഞ്ഞു. ഹരിയാന രജിസ്ട്രേഷനിലുള്ള കാറായിരുന്നു. പിന്നീട് ട്രാക്ടറിൽ കെട്ടിവലിച്ചാണ് കാർ കനാലിൽ നിന്ന് പുറത്തെടുത്തത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!