ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; 'ഉന്നത തല സമിതിയെ പിരിച്ചുവിടണം', ശക്തമായ എതിര്‍പ്പ് അറിയിച്ച് കോണ്‍ഗ്രസ്

By Web TeamFirst Published Jan 19, 2024, 4:40 PM IST
Highlights

രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖർഗെ പാര്‍ട്ടി നിലപാട്  വ്യക്തമാക്കി ഉന്നതതല സമിതിക്ക് കത്ത് നല്‍കി

ദില്ലി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിൽ ശക്തമായി എതിർപ്പ് അറിയിച്ച് കോണ്‍ഗ്രസ് . രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖർഗെ പാര്‍ട്ടി നിലപാട്  വ്യക്തമാക്കി ഉന്നതതല സമിതിക്ക് കത്ത് നല്‍കി.   നീക്കം ഭരണഘടനയേയും പാർലമെൻററി ജനാധിപത്യത്തെയും അട്ടിമറിക്കുന്നതാണെന്നും പാര്‍ലമെന്‍ററി സംവിധാനമുള്ള രാജ്യത്ത് ഒറ്റ തെര‍ഞ്ഞെടുപ്പിന് അടിസ്ഥാനമില്ലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. അടിയന്തര സാഹചര്യത്തില്‍ അല്ലാതെ സർക്കാരുകളെ പിരിച്ചുവിടാൻ കേന്ദ്രത്തിന് അധികാരമില്ല . നീക്കം ഉപേക്ഷിക്കണമെന്നും ഉന്നതതല സമതിയെ തന്നെ പിരിച്ചുവിടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഒരു രാജ്യം , ഒരു തെരഞ്ഞെടുപ്പ് പദ്ധതിയെ കുറിച്ച് പൊതുജനാഭിപ്രായം രാംനാഥ് കോവിന്ദ് സമിതി തേടിയിരുന്നു. ഈ മാസം 15വരെയായിരുന്നു പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങൾ അറിയിക്കാനുള്ള സമയം. .തെരഞ്ഞെടുപ്പ് ഒന്നിച്ചാക്കുമ്പോള്‍ ഏതെല്ലാം വിധത്തിലുള്ള മാറ്റങ്ങൾ വരുത്തണം എന്നതിലാണ് നിര്‍ദ്ദേശം നൽകാന്‍ സമിതി ആവശ്യപ്പെട്ടത്. പ്രതിപക്ഷം എതിര്‍ക്കുമ്പോഴും പദ്ധതിയുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ നീക്കമെന്നതിന്‍റെ സൂചനയായി നടപടി വിലയിരുത്തപ്പെട്ടിരുന്നു. തദ്ദേശ തെര‌ഞ്ഞെടുപ്പ് മുതൽ ലോക്സഭാ തെരഞ്ഞെടുപ്പു വരെ ഒരുമിച്ച് നടത്താനാണ് നിലവിലെ ആലോചന.

Latest Videos

'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്'ഭരണഘടന വിരുദ്ധമെന്ന് സിപിഎം,ഉന്നതതല സമിതിയെ നിലപാട് അറിയിച്ചു

 

click me!