11 വര്‍ഷം, പെന്‍ഷന്‍ പണം റോഡിലെ കുഴികളില്‍ ചെലവിട്ട് ദമ്പതികള്‍; വൈറലായി ഗട്ടറുകളുടെ ആംബുലന്‍സ്

By Web Team  |  First Published Jul 20, 2021, 9:47 AM IST

നിരവധി തവണ പരാതിപ്പെട്ടതിന് ശേഷവും പരിഹാരമുണ്ടാകാതെ വന്നതോടെയാണ് ഈ വൃദ്ധ ദമ്പതികള്‍ നിരത്തിലേക്ക് ഇറങ്ങിയത്. ഹൈദരബാദിലും പരിസരത്തുമായി രണ്ടായിരത്തിലേറെ ഗട്ടറുകളാണ് ഇതിനോടകം ഇവര്‍ പരിഹരിച്ചിട്ടുള്ളത്. പെന്‍ഷനായി ലഭിച്ച പണത്തില്‍ നിന്ന് നാല് ലക്ഷത്തോളം രൂപ ഇതിനോടകം റോഡിലെ കുഴികള്‍ അടയ്ക്കാനായി ചെലവാക്കിയെന്നും ദമ്പതികള്‍ 


പെന്‍ഷന്‍ കിട്ടുന്ന പണം എങ്ങനയൊക്കെ ചിലവഴിക്കാമെന്നതില്‍ വേറിട്ട മാതൃകയാവുകയാണ് ഈ ദമ്പതികള്‍. പതിനൊന്ന് വര്‍ഷമായി പെന്‍ഷന്‍ കിട്ടിയ പണം ഉപയോഗിച്ച റോഡുകളിലെ ഗട്ടറുകള്‍ അടയ്ക്കുകയാണ് ഹൈദരബാദ് സ്വദേശികളായ ഈ ദമ്പതികള്‍. 73കാരനായ ഗംഗാധര്‍ തിലക് ക്ട്നം ഭാര്യ വെങ്കിടേശ്വരി കാട്നം എന്നിവരാണ് ഒരു ദശാബ്ദത്തോളമായി റോഡിലെ കുഴികള്‍ അടയ്ക്കുന്നത്. നിരവധി തവണ പരാതിപ്പെട്ടതിന് ശേഷവും പരിഹാരമുണ്ടാകാതെ വന്നതോടെയാണ് ഈ വൃദ്ധ ദമ്പതികള്‍ നിരത്തിലേക്ക് ഇറങ്ങിയത്.

ഹൈദരബാദ് നഗരത്തിലും പരിസരത്തുമായി കാറില്‍ സഞ്ചരിച്ചാണ് ദമ്പതികളുടെ ഗട്ടര്‍ അടയ്ക്കല്‍. ഗട്ടറുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സമീപത്തായി വാഹനമൊകുക്കിയ ശേഷം കാറിനുള്ളില്‍ സൂക്ഷിച്ച ഉപകരണങ്ങളുമായി ഇരുവരും നിരത്തിലേക്ക് ഇറങ്ങും. ഗട്ടറുകളുടെ ആംബുലന്‍സ് എന്നാണ് ഈ കാറിനെ ഇപ്പോള്‍ നാട്ടുകാര്‍ വിളിക്കുന്നത്. ഗംഗാധര്‍ തിലകിനെ റോഡ് ഡോക്ടറെന്നും ഇതിനോടകം വിളിപ്പേര് വീണിട്ടുണ്ട്. സോഫ്റ്റ് വെയര്‍ എന്‍ജിനിയറായിരുന്നു ഗംഗാധര്‍ തിലക്. നിരവധി റോഡ് ആക്സിഡന്‍റുകളുടെ കാരണം റോഡിലെ കുഴികള്‍ ആണെന്ന നിരീക്ഷണത്തിലാണ് ഇവരുടെ നിസ്വാര്‍ത്ഥ സേവനം.

Latest Videos

undefined

ഹൈദരബാദിലും പരിസരത്തുമായി രണ്ടായിരത്തിലേറെ ഗട്ടറുകളാണ് ഇതിനോടകം ഇവര്‍ പരിഹരിച്ചിട്ടുള്ളത്. പെന്‍ഷനായി ലഭിച്ച പണത്തില്‍ നിന്ന് നാല് ലക്ഷത്തോളം രൂപ ഇതിനോടകം റോഡിലെ കുഴികള്‍ അടയ്ക്കാനായി ചെലവാക്കിയെന്നും ദമ്പതികള്‍ പറയുന്നു. തുടക്കത്തില്‍ ദമ്പതികളെ ആരും ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ദമ്പതികളെ തിരിച്ചറിഞ്ഞതോടെയാണ് കട്നാം ദമ്പതികള്‍ വൈറലാവുന്നത്. റോഡിലെ കുഴികള്‍ പരിഹരിക്കാനായി ശ്രമദാന്‍ എന്ന പേരില്‍ ഒരു ട്രസ്റ്റും ഇവര്‍ രൂപീകരിച്ചിട്ടുണ്ട്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!