അണ്ണാ ഡിഎംകെയുമായി സഖ്യത്തിനില്ലെന്ന് ടിവികെ, മാധ്യമങ്ങളിലെ വ്യാജപ്രചാരണം അവഗണിക്കണമെന്ന് വിജയ്

By Web Team  |  First Published Nov 18, 2024, 12:26 PM IST

2026ൽ ഭൂരിപക്ഷം നേടുകയാണ് ടിവികെയുടെ ലക്ഷ്യം.പാർട്ടിയുടെ നയം എന്തെന്നും എതിരാളികൾ ആരെന്നും വിജയ് പറഞ്ഞിട്ടുണ്ട്


ചെന്നൈ: അണ്ണാ ഡിഎംകെയുമായി സഖ്യചർച്ച നടത്തിയെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമെന്ന് നടൻ വിജയ് അധ്യക്ഷനായ തമിഴകവെട്രി കഴകം. മാധ്യമങ്ങളിലെ വ്യാജപ്രചാരണം അവഗണിക്കണമെന്ന്വിജയ് നിർദ്ദേശിച്ചതായി ടിവികെ വാർത്താക്കുറിപ്പിറക്കി .80 നിയമസഭാ സീറ്റും , ഉപമുഖ്യമന്ത്രി പദവും വേണമെന്ന് അണ്ണാ ഡിഎംകെയോട് ടിവികെ ആവശ്യപ്പെട്ടതായുള്ള മാധ്യമവാർത്തകളോടാണ് പ്രതികരണം . 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുകയാണ് ടിവികെയുടെലക്ഷ്യം . പാർട്ടി സമ്മേളനത്തിൽ AIADMKയെ എതിർക്കാതിരുന്നത് മുതലുള്ള അഭ്യൂഹങ്ങളിൽ  വിജയ് വ്യക്തത വരുത്തിയിട്ടുണ്ട്
 
ടിവികെയുടെ നയങ്ങൾ എന്തെന്നും ,എതിരാളികൾ ആരെന്നും പാർട്ടി സമ്മേളനത്തിൽ വിജയ് വ്യക്തമാക്കിയിട്ടുണ്ട് . ആശയക്കുഴപ്പം ഉണ്ടാക്കാനുള്ള ശ്രമങ്ങളിൽനിന്ന് മാധ്യമങ്ങൾ പിന്മാറണമെന്നും ടിവികെ ആവശ്യപ്പെട്ടു 
 

Latest Videos

click me!