ഫ്ലൈറ്റ് ഇൻഫര്‍മേഷൻ ഡിസ്പ്ലേ സിസ്റ്റത്തിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
ബെംഗളൂരു: കെമ്പെഗഡ ഇന്റർനാഷണൽ എയർപോർട്ടിൽ ഇംഗ്ലിഷിലും കന്നഡയിലും മാത്രം വിവരങ്ങൾ പ്രദര്‍ശിപ്പിക്കുന്നതിൽ വിശദീകരണവൂമായി ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബിഐഎഎൽ). സോഷ്യൽ മീഡയയിൽ വ്യാപക ചര്‍ച്ചാവിഷയമായി സംഭവം മാറിയതിന് പിന്നാലെയാണ് അധികൃതരുടെ വിശദീകരണം. ഫ്ലൈറ്റ് ഇൻഫര്‍മേഷൻ ഡിസ്പ്ലേ സിസ്റ്റത്തിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ ഹിന്ദി ഒഴിവാക്കി ഇംഗ്ലിഷിലും കന്നഡയിലും മാത്രമാണ് വിവരങ്ങൾ നൽകുന്നത് എന്നായിരുന്നു ആരോപിച്ചത്. നിരവധി യാത്രക്കാരെത്തുന്ന എയര്‍പോര്‍ട്ടിൽ ഹിന്ദി നീക്കിയത് വലിയ പ്രശ്നമായി ആളുകൾ പ്രതികരിച്ചിരുന്നു. ഇംഗ്ലിഷും കന്നഡയും അറിയുന്നവര്‍ മാത്രം ബെംഗളൂരു എയര്‍പ്പോര്‍ട്ടിൽ വന്നാൽ മതിയോ എന്നടക്കം ചോദ്യങ്ങൾ ഉയര്‍ന്നു.
ഫ്ലൈറ്റ് ഇൻഫർമേഷൻ ഡിസ്പ്ലേ സിസ്റ്റത്തിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല. വ്യവസ്ഥാപിതമായ രീതികൾക്ക് അനുസരിച്ച്, യാത്രക്കാരെ ഫലപ്രദമായി സഹായിക്കുന്നതിന് ഡിസ്പ്ലേകളിൽ ഇംഗ്ലീഷും കന്നഡയും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ടെർമിനലുകളിലുടനീളം ഉള്ള സൂചനാ ബോര്‍ഡുകൾ ഇംഗ്ലീഷ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ പ്രദർശിപ്പിച്ചിട്ടുണ്ടെന്നും ബിഐഎഎൽ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
ഡിസ്പ്ലേ ബോർഡുകളിൽ നിന്ന് ഹിന്ദി നീക്കി, ബെംഗലൂരു വിമാനത്താവളത്തിന്റെ നടപടിയിൽ ചൂട് പിടിച്ച ചർച്ചകൾ