മറ്റൊരു വണ്ടിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു ടാങ്കര്‍ പല തവമ മലക്കം മറിഞ്ഞത്.
ബെംഗളൂരു: റോഡിൽ മറ്റൊരു ടാങ്കറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ വാട്ടര്‍ ടാങ്കര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. തിരക്കുള്ള റോഡിൽ ടാങ്കര്‍ അപകടത്തിൽ പെട്ട് മലക്കംമറിയുന് ദൃശ്യങ്ങൾ പുറത്തുവന്നു. മറ്റൊരു വണ്ടിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു ടാങ്കര്‍ പല തവമ മലക്കം മറിഞ്ഞത്.
ബെംഗളൂരുവിൽ ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. വർത്തൂരിലേക്ക് ദൊമ്മസാന്ദ്രയിലേക്ക് പോവുകയായിരുന്ന വാട്ടർ ടാങ്കറാണ് അപകടത്തിൽ പെട്ടത്. ദൊമ്മസാന്ദ്രയ്ക്ക് സമീപമായിരുന്നു അപകടം നടന്നത്. മുന്നിൽ പോവുകയായിരന്ന കാറിന്റെ പിന്നിൽ സ്ഥാപിച്ചിരുന്ന ഡാഷ് കാമിലാണ് ഞെട്ടിക്കുന്ന അപകട ദൃശ്യം പതിഞ്ഞത്. ടാങ്കർ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുന്നതും വണ്ടി ഇടതുവശത്ത് ചേര്‍ത്ത് മറിഞ്ഞ് മലക്കംമറിയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
അപകടത്തിൽ ടാങ്ക് പൊട്ടി വെള്ളം റോഡിലേക്ക് ഒഴുകി. ടാങ്കറിന് പിന്നിലുള്ള ട്രക്കിന് കൃത്യസമയത്ത് നിർത്താൻ സാധിച്ചതിനാൽ വലിയ അപകടം ഒഴിവായി. അപകടത്തിൽ ടാങ്കർ ഡ്രൈവർക്കും സഹയാത്രികനും പരിക്കേറ്റിണ്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Water Tanker rolling over, Dommasandra Varthur Main Road, Bangalore
The driver was taken out immediately and was alive but unconscious pic.twitter.com/5DNV6b9PnO