ചൈന പ്രകോപനം തുടർന്നാൽ തിരിച്ചടി അല്ലാതെ മറ്റു വഴികൾ ഇല്ലെന്ന അവസ്ഥയുണ്ടാകുമെന്നും നിരുപമ റാവു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ദില്ലി: അതിർത്തിയിൽ ചൈനയുടെ കടന്നുകയറ്റം ഉണ്ടോ എന്നതിൽ സർക്കാർ വ്യക്തമായ നിലപാട് പറയണമെന്ന് മുൻ വിദേശകാര്യ സെക്രട്ടറിയും ചൈനയിലെ അംബാസഡറുമായിരുന്ന നിരുപമ റാവു അഭിപ്രായപ്പെട്ടു. ദലൈലാമയ്ക്ക് ഭാരതരത്ന നൽകണം. ചൈന പ്രകോപനം തുടർന്നാൽ തിരിച്ചടി അല്ലാതെ മറ്റു വഴികൾ ഇല്ലെന്ന അവസ്ഥയുണ്ടാകുമെന്നും നിരുപമ റാവു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഉപഗ്രഹചിത്രങ്ങൾ കാണിക്കുന്നവരുട അഭിപ്രായം അനുസരിച്ച് ഞാൻ നിഗമനത്തിൽ എത്തുന്നില്ല. എന്‌റെ സർക്കാർ ഇക്കാര്യത്തിൽ അഭ്യൂഹം അവസാനിപ്പിക്കണം എന്നാണ് നിലപാട്. അതിനാൽ ഇക്കാര്യത്തിൽ തന്ത്രപരമായ ആശയവിനിമയം ആവശ്യമാണ്. ജനങ്ങൾക്ക് നമ്മുടെ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടും എന്ന വിശ്വാസം നല്കേണ്ടത് ആവശ്യമാണ്. ചൈനീസ് കടന്നുകയറ്റമില്ല എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് നിരുപമ റാവുവിൻറെ പ്രതികരണം ഇങ്ങനെയായിരുന്നു. അതിർത്തി തർക്കം പരിഹരിക്കാനുൾപ്പടെയുള്ള ഇന്ത്യയുടെ നിർണ്ണായക ചർച്ചകളുടെ ഭാഗമായിരുന്നു മുമ്പ് നിരുപമ മേനോൻ റാവു.
undefined
ഒന്നിലധികം തവണ ടിബറ്റിൽ എത്തിയിട്ടുള്ള നിരുപമ റാവു ദലൈലാമയ്ക്ക് ഭാരതരത്ന നല്കണമെന്ന ചർച്ചയോട് ഇങ്ങനെ പ്രതികരിച്ചു. ഭാരതരത്ന ദലൈലാമയ്ക്ക് നല്കണം എന്ന് ഞാൻ ആവശ്യപ്പെട്ടു. കാരണം അദ്ദേഹം നമ്മുടെ ഭരണഘടനയിലെ അടിസ്ഥാന നയങ്ങൾ നടപ്പാക്കാൻ നിലനിന്നു. ജനാധിപത്യ മൂല്യങ്ങൾക്കായി ഈ കാലം ഒക്കെയും അദ്ദേഹം നിലകൊണ്ടു. വെട്ടിപ്പിടിക്കൽ നയമാക്കിയവർ എന്ന് പ്രധാനമന്ത്രി ചൈനയെ ലക്ഷ്യം വച്ച് നടത്തിയ പരാമർശം ലോകം ശ്രദ്ധിക്കുമെന്നും നിരുപമറാവു അഭിപ്രായപ്പെട്ടു.