നീറ്റ് വിവാദം; ഒന്നിലധികം സംസ്ഥാനങ്ങളിൽ ചോദ്യപേപ്പര്‍ ചോര്‍ന്നതിന് തെളിവുണ്ടോ? ചോദ്യവുമായി സുപ്രീം കോടതി

By Web Team  |  First Published Jul 22, 2024, 2:46 PM IST

എട്ടു കേന്ദ്രങ്ങളിൽ ചോദ്യപേപ്പർ സെറ്റ് മാറി നല്കി എന്ന് എൻടിഎ കോടതിയിൽ സമ്മതിച്ചു.


ദില്ലി: നീറ്റ് ചോദ്യപേപ്പർ ചോർച്ച ഒന്നിലധികം സംസ്ഥാനങ്ങളിൽ നടന്നതിന് തെളിവുണ്ടോ എന്ന ചോദ്യവുമായി സുപ്രീംകോടതി. ഹർജിക്കാർ ഇക്കാര്യം തെളിയിക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. നീറ്റ് പരീക്ഷ വീണ്ടും നടത്തണോ എന്നതിൽ വാദം കേൾക്കുന്നതിനിടെയാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. പല പരീക്ഷ കേന്ദ്രങ്ങളിലും പിഴവുകൾ ഉണ്ടായി എന്ന ഹർജിക്കാരുടെ വാദം സമ്മതിക്കാം.

എന്നാൽ, പിഴവുകളും ചോദ്യപേപ്പർ ചോർച്ചയും രണ്ടായാണ് പരിഗണിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. എട്ടു കേന്ദ്രങ്ങളിൽ ചോദ്യപേപ്പർ സെറ്റ് മാറി നല്കി എന്ന് എൻടിഎ കോടതിയിൽ സമ്മതിച്ചു. ഇതിൽ ചില സെൻററുകളിൽ പരീക്ഷയ്ക്കിടെ ചോദ്യപേപ്പർ തിരികെ വാങ്ങി ശരിയായ സെറ്റ് നല്കി. ചിലയിടങ്ങളിൽ നല്കിയ ചോദ്യസെറ്റിന് അനുസരിച്ച് പരീക്ഷ നടന്നെന്നും ഇതിൻറെ അടിസ്ഥാനത്തിൽ മാർക്ക് നിശ്ചയിച്ചെന്നും എൻടിഎ വ്യക്തമാക്കി. റീടെസ്റ്റ് വേണോ എന്നതിൽ കോടതിയിലെ വാദം തുടരുകയാണ്. 

Latest Videos

undefined

കൻവര്‍ യാത്ര; യുപി സര്‍ക്കാരിന്‍റെ വിവാദ ഉത്തരവിൽ സുപ്രീം കോടതിയുടെ നിർണായക ഇടപെടല്‍, ഉത്തരവ് സ്റ്റേ ചെയ്തു

 

click me!