എൻസിപി ശരദ് പവാർ വിഭാഗത്തിന് സംഭാവന സ്വീകരിക്കാം, അനുമതി നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ

By Web Team  |  First Published Jul 8, 2024, 10:09 PM IST

ഔദ്യോഗിക എൻസിപിയായി അജിത് പവാർ പക്ഷത്തിന് അംഗീകാരം നൽകിയതോടെയാണ് സംഭാവന വാങ്ങാനുള്ള അവകാശം ശരദ് പവാർ പക്ഷത്തിന് നഷ്ടപ്പെട്ടത്


ദില്ലി: പൊതുജനങ്ങളിൽ നിന്നും സംഭാവന വാങ്ങാൻ അനുമതി നൽകണമെന്ന  എൻസിപി ശരദ് പവാർ വിഭാഗത്തിൻറെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു. ഔദ്യോഗിക എൻസിപിയായി അജിത് പവാർ പക്ഷത്തിന് അംഗീകാരം നൽകിയതോടെയാണ് സംഭാവന വാങ്ങാനുള്ള അവകാശം ശരദ് പവാർ പക്ഷത്തിന് നഷ്ടപ്പെട്ടത്.

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സംഭാവന സ്വീകരിക്കാൻ അനുവാദം വേണമെന്ന ആവശ്യവുമായി പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. വർക്കിംഗ് പ്രസിഡൻറ് സുപ്രിയ സുലെയുടെ നേതൃത്വത്തിലാണ് പാട്ടി നേതാക്കൾ ഇന്ന് കമ്മീഷൻ ആസ്ഥാനത്ത് എത്തിയത്. ഈ സാഹചര്യത്തിലാണ് സ്വമേധയാ ജനങ്ങൾ നൽന്ന സംഭാവന സ്വീകരിക്കാനുള്ള അനുമതി നല്കിയത്.

Latest Videos

undefined

രാജ്യത്തെ ഏറ്റവും ചെറിയ ലോക്‌സഭാ മണ്ഡലം: പത്ത് വര്‍ഷത്തിന് ശേഷം തിരിച്ചുപിടിച്ച് കോൺഗ്രസ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!