'ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾക്ക് നാസ പരിശീലനം നൽകും'; ഉറപ്പ് നൽകി യുഎസ് പ്രതിനിധി 

By Web Team  |  First Published May 25, 2024, 2:51 PM IST

ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾക്ക് നാസ ഉടൻ തന്നെ വിപുലമായ പരിശീലനം നൽകും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഒരു സംയുക്ത ദൗത്യമാണ് ലക്ഷ്യമെന്നും ഗാർസെറ്റി പറഞ്ഞു.


വാഷിംഗ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സംയുക്ത ദൗത്യം അയക്കുന്നതിന്റെ ഭാ​ഗമായി ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾക്ക് യുഎസ് ബഹിരാകാശ ഏജൻസിയായ നാസ പരിശീലനം നൽകുമെന്ന് ഇന്ത്യയിലെ യുഎസ് പ്രതിനിധി എറിക് ഗാർസെറ്റി പറഞ്ഞു. ഈ വർഷമോ അതിന് ശേഷമോ ആയിരിക്കും പരിശീലനം. ബെം​ഗളൂരുവിൽ നടന്ന യുഎസ്-ഇന്ത്യ കൊമേഴ്സ്യൽ സ്പേസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾക്ക് നാസ ഉടൻ തന്നെ വിപുലമായ പരിശീലനം നൽകും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഒരു സംയുക്ത ദൗത്യമാണ് ലക്ഷ്യമെന്നും ഗാർസെറ്റി പറഞ്ഞു.

പരിസ്ഥിതി, ഭൂമിയുടെ ഉപരിതലം, പ്രകൃതി ദുരന്തങ്ങൾ, സമുദ്രനിരപ്പ് ഉയരൽ, ക്രയോസ്ഫിയർ എന്നിവയുൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും നിരീക്ഷിക്കുന്നതിനായി ഉടൻ തന്നെ ഐഎസ്ആർഒ കേന്ദ്രത്തിൽ നിന്ന് നിസാർ ഉപഗ്രഹം വിക്ഷേപിക്കുമെന്നും ഗാർസെറ്റി പറഞ്ഞു. നാസയുടെയും ഐഎസ്ആർഒയുടെയും സംയുക്ത ഭൗമ നിരീക്ഷണ ദൗത്യമാണ് നിസാർ. ബഹിരാകാശത്തിൽ യുഎസ്-ഇന്ത്യ സഹകരണത്തിൻ്റെ സാധ്യതകളെക്കുറിച്ച് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച യുഎസ്ഐബിസി പ്രസിഡൻ്റ് അതുൽ കേശപ്, യുഎസ്-ഇന്ത്യ ബഹിരാകാശ പങ്കാളിത്തത്തിലെ ഒരു പുതിയ അധ്യായമായി ഇതിനെ വിശേഷിപ്പിച്ചു. 

Latest Videos

tags
click me!