മന്ത്രിയുടെ അക്ഷരത്തെറ്റ് വൈറൽ; തെറ്റിയത് ഹിന്ദിയിൽ മുദ്രാവാക്യമെഴുതിയപ്പോൾ; സംഭവം മധ്യപ്രദേശിലെ സ്കൂളിൽ

By Web TeamFirst Published Jun 20, 2024, 3:49 PM IST
Highlights

മാതൃഭാഷയില്‍ എഴുതാൻ പോലും അറിവ് ഇല്ലാത്തവരാണ് ഭരണഘടന പദവികളില്‍ ഇരിക്കുന്നതെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു.

ദില്ലി: കേന്ദ്രമന്ത്രി സാവിത്രി താക്കൂറിന്‍റെ അക്ഷരത്തെറ്റ് സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ മുദ്രാവാക്യം ബോര്‍ഡിലഴുതിയപ്പോഴാണ് അക്ഷരത്തെറ്റ് വന്നത്. മധ്യപ്രദേശിലെ സർക്കാർ സ്കൂളില്‍ നടന്ന സ്കൂള്‍ ചലോ അഭിയാൻ പരിപാടിയില്‍ പങ്കെടുത്ത മന്ത്രി ഹിന്ദിയില്‍ മുദ്രാവാക്യം എഴുതിയപ്പോഴാണ് തെറ്റ് സംഭവിച്ചത്. ബേഠി പഠാവോ ബച്ചാവ് എന്ന് മന്ത്രി എഴുതുന്നതാണ് ദൃശ്യങ്ങളിലുള്ളത്.  മാതൃഭാഷയില്‍ എഴുതാൻ പോലും അറിവ് ഇല്ലാത്തവരാണ് ഭരണഘടന പദവികളില്‍ ഇരിക്കുന്നതെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു. കോണ്‍ഗ്രസിന്‍റേത് ആദിവാസി സ്തീയെ അപമാനിക്കുന്ന നടപടിയാണെന്നായിരുന്നു ബിജെപി വിമർശനം. എന്നാല്‍  മോദി മന്ത്രിസഭയിലുള്ളവരുടെ നിലവാരമാണ് തെളിയുന്നതെന്ന്  പ്രതിപക്ഷ നേതാവും  ആദിവാസി വിഭാഗം നേതാവുമായ ഉമങ് സിങ്ഗർ പ്രതികരിച്ചു.

Latest Videos

click me!