ജനഹിതം കണക്കിലെടുത്ത് ചർച്ചയ്ക്ക് തയ്യാറാണെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു. എന്നാൽ നിബന്ധനകൾക്ക് വിധേയമായി ചർച്ചയ്ക്ക് ഇല്ലെന്നാണ് ഛത്തീസ്ഗഡ് സർക്കാരിന്റെ പ്രതികരണം.
ദില്ലി: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾക്കെതിരെ സർക്കാർ നടപടി തുടരുന്നതിനിടെ ചർച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കി മാവോയിസ്റ്റുകളുടെ വാർത്താക്കുറിപ്പ്. ചർച്ചയ്ക്ക് ഉപാധികൾ മുന്നോട്ടുവെച്ചിരിക്കുകയാണ് മാവോയിസ്റ്റുകൾ. മേഖലയിലെ മാവോയിസ്റ്റ് വിരുദ്ധ നടപടികൾ നിർത്തിവയ്ക്കണം മേഖലയിൽ സുരക്ഷാസേനയുടെ പുതിയ ക്യാമ്പുകൾ തുറക്കരുത് എന്നിങ്ങനെയാണ് നിബന്ധനകൾ. ജനഹിതം കണക്കിലെടുത്ത് ചർച്ചയ്ക്ക് തയ്യാറാണെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു. എന്നാൽ നിബന്ധനകൾക്ക് വിധേയമായി ചർച്ചയ്ക്ക് ഇല്ലെന്നാണ് ഛത്തീസ്ഗഡ് സർക്കാരിന്റെ പ്രതികരണം. ഉപാധികളില്ലാതെ മാത്രമേ ചർച്ചയ്ക്കുള്ളൂ എന്നും സർക്കാർ വ്യക്തമാക്കി.