പാലുകാച്ച് വീട്ടിൽ അതിക്രമം, യുവാവിനെ വെട്ടി ഒളിവില്‍ പോയ പ്രതി അറസ്റ്റില്‍

സംഭവത്തെ തുടര്‍ന്ന് ഒന്നാം പ്രതിയായ രാഹുലും രണ്ടാം പ്രതിയായ അദിനാനും ഒളിവിൽ പോവുകയായിരുന്നു.

Suspect who stabbed young man and escaped arrested by police in kayamkulam

കായംകുളം: ചേരാവള്ളിയിൽ പാലുകാച്ച് വീട്ടിൽ വെച്ച് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന ഒന്നാം പ്രതി അറസ്റ്റിൽ. പാലുകാച്ചിനോടനുബന്ധിച്ച് നടന്ന സൽക്കാരത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് കൃഷ്ണപുരം കാപ്പിൽ സ്വദേശി വിഷ്ണുവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഒന്നാം പ്രതിയായ രാഹുൽ (27) പൊലീസ് പിടിയിലായത്. 

ചേരാവള്ളിയിലുള്ള സൂര്യനാരായണന്‍റെ വീടിന്‍റെ പാലുകാച്ചൽ ചടങ്ങിനെ തുടര്‍ന്ന് നടന്ന സൽക്കാരത്തിനിടെയാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് ഒന്നാം പ്രതിയായ രാഹുലും രണ്ടാം പ്രതിയായ അദിനാനും ഒളിവിൽ പോവുകയായിരുന്നു. കുപ്രസിദ്ധ ഗുണ്ടയും രണ്ടാം പ്രതിയുമായ അദിനാന്‍ കാപ്പ നിയമപ്രകാരം ജയിലിലാണ്. ഒന്നാം പ്രതിയായ രാഹുൽ ഒളിവിലായിരുന്നു. ഇയാൾ ചേരാവള്ളിയിലെത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് പൊലീസ് പിടിയിലായത്. കായംകുളം ഡിവൈഎസ്‌പി ബാബുക്കുട്ടന്‍റെ മേൽനോട്ടത്തിൽ സി ഐ അരുൺഷാ, എസ്ഐ രതീഷ് ബാബു, എഎസ്ഐ സജീവ് കുമാർ, പൊലീസ് ഉദ്യോഗസ്ഥരായ പ്രദീപ്, ഷാൻ, ബിനു എന്നിവരടങ്ങിയ സംഘമാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Latest Videos

Read More:7500 രൂപ കവര്‍ന്നു, തടയാന്‍ ശ്രമിച്ചയാളെ കല്ലുകൊണ്ട് കുത്തി; പ്രതി പിടിയില്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

vuukle one pixel image
click me!