അർജുനെപ്പോലെ ശരവണനും ഷിരൂരിൽ കാണാമറയത്തായിട്ട് ഏഴ് ദിവസം; മകനെ കാത്ത് കണ്ണീരോടെ ഒരമ്മ

By Web Team  |  First Published Jul 22, 2024, 3:57 PM IST

മണ്ണിടിച്ചിലിന് തൊട്ടുമുൻപാണ് ഷിരൂരിൽ എത്തിയത്. ട്രക്ക് നിർത്തിയിട്ടശേഷം ഭാര്യയെ ഫോണിൽ വിളിച്ചു. വൈകാതെ ഫോണ്‍ സ്വിച്ച് ഓഫായി. മകനെ കണ്ടെത്താൻ കണ്ണീരോടെ അമ്മ മോഹന യാചിക്കുന്നത് നൊമ്പര കാഴ്ചയാണ്. 


ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ അർജുനെപ്പോലെ തന്നെ തമിഴ്നാട്ടിലെ നാമക്കലിൽ നിന്നുള്ള ശരവണൻ എന്ന ട്രക്ക് ഡ്രൈവറെയും ഏഴ് ദിവസമായി കാണാനില്ല. മകനെ കണ്ടെത്താൻ കണ്ണീരോടെ അമ്മ മോഹന യാചിക്കുന്നത് നൊമ്പര കാഴ്ചയാണ്. 

ഷിരൂര്‍ കുന്നിറങ്ങിയ മണ്ണും മലവെള്ളപ്പാച്ചിലും നാമക്കല്‍ സ്വദേശിയായ ശരവണനേയും കാണാമറയത്താക്കി. ധർവാഡിലേക്ക് ലോറിയുമായി പോവുകയായിരുന്നു ശരവണൻ. മണ്ണിടിച്ചിലിന് തൊട്ടുമുൻപാണ് ഷിരൂരിൽ എത്തിയത്. ട്രക്ക് നിർത്തിയിട്ടശേഷം ഭാര്യയെ ഫോണിൽ വിളിച്ചു. വൈകാതെ ഫോണ്‍ സ്വിച്ച് ഓഫായി. ചായ കുടിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു മണ്ണിടിച്ചിൽ ഉണ്ടായത്. ട്രക്കിന് സമീപത്തുകൂടിയാണ് മണ്ണ് ഇടിഞ്ഞ് വന്നത്. 

Latest Videos

undefined

ശരവണന്‍റെ അമ്മയും ബന്ധുക്കളും ലോറി ഉടമയും ആറ് ദിവസമായി ഷിരൂരിലുണ്ട്. ശരവണനെ കണ്ടെത്താൻ തെരച്ചിൽ ഊർജിതമാക്കണമെന്നും തമിഴ്നാട് സർക്കാർ അതിനായി സമ്മർദ്ദം ചെലുത്തണമെന്നും ശരവണന്‍റെ ബന്ധുക്കൾ ആവശ്യപ്പെടുന്നു. അര്‍ജുനൊപ്പം ശരവണനേയും കണ്ടെത്തുമെന്നാണ് ഇവരുടെ പ്രതീക്ഷ

സാങ്കേതിക കുരുക്കുകള്‍ കാര്യമാക്കാതെ അവര്‍ 18 പേര്‍ കോഴിക്കോട് നിന്നും പുറപ്പെട്ടു; ലക്ഷ്യം അർജുനെ കണ്ടെത്തൽ

click me!