വീടിനകത്ത് വിശ്രമത്തിലായിരുന്നു പുലി. വീട് തുറന്നയുടൻ ഇദ്ദേഹം പുലിയെ കാണുകയും ഉടൻ തന്നെ പേടിച്ച് വീട് പൂട്ടി ഇറങ്ങിയോടുകയുമായിരുന്നു. തുടര്‍ന്ന് വനം വകുപ്പിനെ വിവരമറിയിച്ചു
ചെന്നൈ: നീലഗിരി ഗൂഡല്ലൂരില്‍ അടഞ്ഞുകിടന്ന വീട്ടില്‍ കയറിക്കൂടി പുള്ളിപ്പുലി. കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള ഉപകരണങ്ങളും മറ്റും സൂക്ഷിക്കാനാണ് ഈ ആളൊഴിഞ്ഞ വീട് ഉപയോഗിച്ചിരുന്നത്. ഇങ്ങനെ കൃഷിക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ എടുക്കാനെത്തിയ തൊഴിലാളിയാണ് ഇന്നലെ ഉച്ചയോടെ പുലിയെ ആദ്യം കണ്ടത്.
വീടിനകത്ത് വിശ്രമത്തിലായിരുന്നു പുലി. വീട് തുറന്നയുടൻ ഇദ്ദേഹം പുലിയെ കാണുകയും ഉടൻ തന്നെ പേടിച്ച് വീട് പൂട്ടി ഇറങ്ങിയോടുകയുമായിരുന്നു. തുടര്‍ന്ന് വനം വകുപ്പിനെ വിവരമറിയിച്ചു. വനംവകുപ്പ് സംഘം സ്ഥലത്തെത്തുമ്പോഴേക്ക് സംഭവമറിഞ്ഞ് പ്രദേശമാകെ ജനം തടിച്ചുകൂടാൻ തുടങ്ങിയിരുന്നു.
undefined
വൈകാതെ തന്നെ വനം വകുപ്പ് സംഘത്തിന്‍റെ നേതൃത്വത്തില്‍ പുലിയെ മയക്കുവെടി വച്ച് പിടികൂടി. ജനത്തിരക്ക് കാരണം ബാരിക്കേഡ് വച്ചാണ് വനം വകുപ്പ് സംഘം പുലിക്ക് മയക്കുവെടി വയ്ക്കാനുള്ള അന്തരീക്ഷമൊരുക്കിയത്. പിടികൂടിയ പുലിയെ പിന്നീട് മുതുമല കടുവാ സങ്കേതത്തില്‍ തുറന്നുവിട്ടു.
Also Read:- നടുക്കുന്ന കൊലപാതകം; 9 വയസുകാരനെ 13കാരൻ കുത്തിക്കൊന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-