'7 എണ്ണം സംബന്ധിച്ച് പരാതി നൽകി,13 എണ്ണം സംബന്ധിച്ച പരാതി കൂടി നൽകും'; ഇവിഎം ക്രമക്കേട് അന്വേഷിക്കണമെന്ന് കെസി

By Web Team  |  First Published Oct 9, 2024, 7:37 PM IST

ഹരിയാനയിലെ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം മരവിപ്പിച്ച് അന്വേഷണം നടത്തണമെന്നാണ് കോണ്‍ഗ്രസ് നേതാക്കൾ ആവശ്യപ്പെടുന്നത്. ഇവിഎം സംബന്ധിച്ചുള്ള പരാതിയുമായി കോൺഗ്രസ് നേതാക്കളായ കെസി വേണുഗോപാൽ ഉൾപ്പെടെയുള്ളവരാണ് കമ്മീഷനിലെത്തിയത്. 


ദില്ലി: ഹരിയാന തെരഞ്ഞെടുപ്പിൽ 20 നിയോജക മണ്ഡലങ്ങളിൽ നടന്ന ഇവിഎം ക്രമക്കേട് അന്വേഷിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടുവെന്ന് കോൺ​ഗ്രസ് നേതാവ് കെസി വേണുഗോപാൽ. 7 എണ്ണം സംബന്ധിച്ച് പരാതി നൽകി. 13 എണ്ണം സംബന്ധിച്ച പരാതി കൂടി നൽകും. ഈ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം മരവിപ്പിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടതായും കെസി വേണു​ഗോപാൽ പറഞ്ഞു. ഇവിഎം സംബന്ധിച്ചുള്ള പരാതിയുമായി കോൺഗ്രസ് നേതാക്കളായ കെസി വേണുഗോപാൽ ഉൾപ്പെടെയുള്ളവരാണ് കമ്മീഷനിലെത്തിയത്. 

പരാതി പരിശോധിക്കാമെന്നു മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകിയത്. അതിനപ്പുറത്തേക്ക് ശക്തമായ നടപടി വേണമെന്നും കെസി വേണു​ഗോപാൽ പറഞ്ഞു. പരാജയം മറയ്ക്കാനായി പരാതി നൽകുന്നു എന്ന ആരോപണത്തിനോടും കെസി മറുപടി നൽകി. അന്വേഷണം നടത്തി തെളിയിക്കട്ടെയെന്നായിരുന്നു കെസിയുടെ പ്രതികരണം. വിഷയവുമായി ബന്ധപ്പെട്ട് നേരത്തെ, കോൺ​ഗ്രസ് നേതാക്കൾ മല്ലികാർജുൻ ഖർ​ഗെയുടെ വീട്ടിൽ യോ​ഗം ചേർന്നിരുന്നു. രാഹുൽ ​ഗാന്ധി, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ എന്നിവരാണ് യോ​ഗത്തിൽ പങ്കെടുത്തത്. 

Latest Videos

undefined

മുഖ്യമന്ത്രിക്ക് വിശ്വാസ്യതയില്ല, തന്റെ അധികാരം ഉടനെ അറിയുമെന്നും ഗവ‍ർണർ; പിആ‌ർ വിവാദത്തിൽ തുറന്ന പോര്

https://www.youtube.com/watch?v=Ko18SgceYX8

click me!