റീൽസിനായി കുടചൂടി ഡ്രൈവിങ്, ക്യാമറ വനിതാ കണ്ടക്ടർ; കർണാടക ആർടിസി ഡ്രൈവറെ സസ്പെൻഡ് ചെയ്തു

By Web Team  |  First Published May 26, 2024, 10:39 AM IST

ബസിനുള്ളിൽ ചോർച്ച ഉണ്ടായിരുന്നില്ലെന്നും മഴക്കാലത്തെ കുറിച്ച് മുന്നറിയിപ്പ് നൽകാൻ വേണ്ടിയാണ് വിഡിയോ ചിത്രീകരിച്ചതെന്നാണ് ഇവരുടെ വാദം.


ബെംഗളൂരു: റീൽ ചിത്രീകരിക്കുന്നതിനായി കുട ചൂടി ബസ് ഡ്രൈവ് ചെയ്ത കർണാടക ആർടിസി ഡ്രൈവറെയും കണ്ടക്ടറെയും സസ്പെൻഡ് ചെയ്തു.  നോർത്ത് വെസ്റ്റ് കെആർടിസി (എൻഡബ്ല്യുകെആർടിസി) ജീവനക്കാരെയാണ് സസ്പെൻഡ് ചെയ്തത്. ധാർവാഡ് ഡിപ്പോയിലെ ഡ്രൈവർ ഹനുമന്ത കിലേഡാറ, കണ്ടക്ടർ എച്ച്. അനിത എന്നിവരെയാണ് വകുപ്പുതല അന്വേഷണത്തിന് പിന്നാലെ സസ്പെൻഡ് ചെയ്തത്. ‌
ധാർവാഡ്–ബേട്ടഗേരി റൂട്ടിലോടുന്ന ബസിലാണ് ഇവർ റീൽസിനായി കുട ചൂടി ബസോടിക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ചത്. കണ്ടക്ടർ അനിതയാണ് വിഡിയോ ചിത്രീകരിച്ചത്. 

ബസിനുള്ളിൽ ചോർച്ച ഉണ്ടായിരുന്നില്ലെന്നും മഴക്കാലത്തെ കുറിച്ച് മുന്നറിയിപ്പ് നൽകാൻ വേണ്ടിയാണ് വിഡിയോ ചിത്രീകരിച്ചതെന്നാണ് ഇവരുടെ വാദം.  ഈ സമയം ബസിൽ യാത്രക്കാരാരും ഉണ്ടായിരുന്നില്ല. എന്നാൽ കുട ചൂടി ബസോടിക്കുന്നത് അപകടമുണ്ടാക്കുമെന്നും ഇത്തരം തെറ്റായ കാര്യങ്ങൾ പ്രോത്സാഹിപ്പിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മാനേജ്മെന്റ് സസ്പെൻഷൻ ഉത്തരവ് നൽകിയത്.  

Latest Videos

undefined

 

 

click me!