ഇതിൽ സുപ്രീം കോടതി ഇടപെട്ട് റിപ്പോർട്ട് തേടിയതോടെയാണ് ഖേദപ്രകടനം നടത്തിയത്. വാർത്താക്കുറിപ്പായാണ് ജസ്റ്റിസ് ശ്രീശാനന്ദ ക്ഷമാപണം നടത്തിയത്.
ബെംഗളൂരു: ന്യൂനപക്ഷവിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞ് കർണാടക ഹൈക്കോടതി ജഡ്ജി ശ്രീശാനന്ദ. കോടതി നടപടികൾക്കിടെ ബെംഗളൂരുവിലെ ന്യൂനപക്ഷ മേഖലയ്ക്ക് എതിരെയായിരുന്നു ശ്രീശാനന്ദയുടെ പരാമർശം. ഇതിൽ സുപ്രീം കോടതി ഇടപെട്ട് റിപ്പോർട്ട് തേടിയതോടെയാണ് ഖേദപ്രകടനം നടത്തിയത്. വാർത്താക്കുറിപ്പായാണ് ജസ്റ്റിസ് ശ്രീശാനന്ദ ക്ഷമാപണം നടത്തിയത്.
കോടതി നടപടിക്കിടെ പറഞ്ഞ ചില പരാമർശങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് തെറ്റിദ്ധാരണക്ക് ഇടയാക്കും വിധം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരു മതത്തെയോ വിഭാഗത്തെയോ അവഹേളിക്കാൻ ഉദ്ദേശിച്ചു കൊണ്ടായിരുന്നില്ല അത്. അത്തരത്തിൽ ആർക്കെങ്കിലും തോന്നലുണ്ടായെങ്കിൽ നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്ന് ശ്രീശാനന്ദ പറഞ്ഞു. മറ്റൊരു കേസിൽ നടത്തിയ സ്ത്രീ വിരുദ്ധപരാമർശത്തിലും ശ്രീശാനന്ദ മാപ്പ് പറഞ്ഞു. അഭിഭാഷകയെ അല്ല, അവരുടെ കക്ഷിയായ സ്ത്രീയോട് എന്ന നിലയിലാണ് താനത് പറഞ്ഞതെന്നും ശ്രീശാനന്ദ വ്യക്തമാക്കി.
undefined
https://www.youtube.com/watch?v=Ko18SgceYX8