കൊവിഡ്; ആശുപത്രികളിൽ ഇനി ചികിത്സ നൽകുക ​ഗുരുതര ലക്ഷണങ്ങളുള്ളവർക്ക് മാത്രമെന്ന് കർണാടക

By Web Team  |  First Published Jul 1, 2020, 4:51 PM IST

രോ​ഗലക്ഷണങ്ങളില്ലാത്തവരെയും ചെറിയ തോതിൽ കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെയും ഹോം ഐസൊലേഷനിൽ ആക്കാനാണ് പുതിയ നിർദ്ദേശം. ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവർക്ക് ടെലി മെഡിസിൻ സംവിധാനത്തിലൂടെ ചികിത്സ നല്കും.


ബം​ഗളൂരു: കൊവിഡ് ബാധിച്ച് ​ഗുരുതര ലക്ഷണങ്ങളുള്ളവർക്ക് മാത്രം ഇനി ആശുപത്രികളിൽ ചികിത്സ നൽകിയാൽ മതിയെന്ന് കർണാടക സർക്കാരിന്റെ തീരുമാനം. രോ​ഗലക്ഷണങ്ങളില്ലാത്തവരെയും ചെറിയ തോതിൽ കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെയും ഹോം ഐസൊലേഷനിൽ ആക്കാനാണ് പുതിയ നിർദ്ദേശം. ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവർക്ക് ടെലി മെഡിസിൻ സംവിധാനത്തിലൂടെ ചികിത്സ നല്കും.

രോ​ഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കർണാടകത്തിൽ ജൂലൈ അഞ്ചിനും ഓഗസ്റ്റ് രണ്ടിനും ഇടയിലെ അഞ്ച് ഞായറാഴ്ചകളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് സർക്കാർ അൺലോക്ക് 2 ഉത്തരവിറക്കി. അത്യാവശ്യ സേവനങ്ങൾ മാത്രം അനുവദിക്കും. നിലവിൽ ഉറപ്പിച്ച വിവാഹങ്ങളും നടത്താം. രാത്രി 8 മുതൽ രാവിലെ 5 വരെ കർഫ്യു. ശനി ഞായർ ദിവസങ്ങളിൽ സർക്കാർ ഓഫീസുകളും പ്രവർത്തിക്കില്ല. കണ്ടെയിൻമെന്റ് സോണുകളിലും കർശന നിയന്ത്രണം തുടരും.

Latest Videos

undefined

അതിനിടെ, കർണാടക റവന്യു മന്ത്രി ആർ അശോക് ക്വാറന്റീനിലേക്ക് മാറി. മന്ത്രിയെ പരിശോധിച്ച ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. നിലവിൽ സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധ ചുമതലയിലുള്ള മന്ത്രി കൂടിയാണ് ആർ അശോക്.

Read Also: കർണാടകത്തില്‍ നിന്നും ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; മൃതദേഹങ്ങൾ കൂട്ടത്തോടെ കുഴിയില്‍ തള്ളി...
 

click me!