ജാര്‍ഖണ്ഡിൽ ചംപായ് സോറൻ സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി; 29 നെതിരെ 47 വോട്ട് ഭൂരിപക്ഷം, സര്‍ക്കാര്‍ തുടരും

By Web TeamFirst Published Feb 5, 2024, 2:38 PM IST
Highlights

ഇന്നത്തെ വോട്ടെടുപ്പിൽ ഹേമന്ത് സോറനും വോട്ട് രേഖപ്പെടുത്താൻ എത്തിയിരുന്നു

റാഞ്ചി:  ജാര്‍ഖണ്ഡിൽ എഎംഎം നേതൃത്വത്തിലുള്ള കോൺഗ്രസ് സഖ്യ സര്‍ക്കാര്‍ അധികാരത്തിൽ തുടരും. ചംപായ് സോറൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ഇന്ന് നടന്ന വിശ്വാസ വോട്ടെടുപ്പിൽ പ്രതിപക്ഷത്തിന് 29 വോട്ടും ഭരണപക്ഷത്തിന് 47 വോട്ടുമാണ് നേടാനായത്. ഹേമന്ത് സോറൻ ഇഡി കസ്റ്റഡിയിലായതിന് പിന്നാലെ രാജിവച്ചതിനെ തുടര്‍ന്നാണ് ചംപായ് സോറൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഇന്നത്തെ വോട്ടെടുപ്പിൽ ഹേമന്ത് സോറനും വോട്ട് രേഖപ്പെടുത്താൻ എത്തിയിരുന്നു. സര്‍ക്കാരിന് 41 വോട്ടായിരുന്നു ഭരണം നിലനിര്‍ത്താൻ വേണ്ടിയിരുന്നത്. രാഷ്ട്രീയ കൂറുമാറ്റങ്ങൾ ഇല്ലാതിരുന്നതിനാൽ സര്‍ക്കാരിന് ഇനി ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനാവും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos

click me!