12.5 ലക്ഷം വരെ വാഗ്ദാനം; ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ജമ്മുകശ്മീർ പൊലീസ്

By Web TeamFirst Published Dec 31, 2023, 7:34 PM IST
Highlights

ഒരു ലക്ഷം മുതൽ 12.5 ലക്ഷം രൂപവരെയാണ് പാരിതോഷികം പ്രഖ്യാപിച്ചത്.ജില്ലാ എസ്എസ്പിക്ക് വിവരം നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. 

ദില്ലി : ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ജമ്മു കശ്മീർ പൊലീസ്. ഭീകരരുടെ സാന്നിധ്യം, അതിർത്തികളിലെ അനധികൃത തുരങ്കങ്ങൾ, മയക്കുമരുന്ന് വിതരണം, ഡ്രോൺ സാന്നിധ്യം എന്നിവയെ കുറിച്ച് വിവരം നൽകുന്നവർക്കാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ഒരു ലക്ഷം മുതൽ 12.5 ലക്ഷം രൂപവരെയാണ് പാരിതോഷികം പ്രഖ്യാപിച്ചത്.ജില്ലാ എസ്എസ്പിക്ക് വിവരം നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. 

പയ്യാമ്പലം ബീച്ചിൽ ഗവർണറുടെ 30 അടി ഉയരത്തിലുളള കോലം കത്തിച്ച് എസ്എഫ്ഐ

Latest Videos

തഹ്‍രീക്  ഇ ഹുറിയത്തിനെ നിരോധിച്ചു 

ജമ്മു കാശ്മീരിലെ തഹ്‍രീക് ഇ ഹുറിയത്തിനെ യുഎപിഎ നിയമപ്രകാരം നിരോധിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഘടന രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നും, ഇസ്ലാമിക് ഭരണം സ്ഥാപിക്കാൻ ശ്രമിച്ചെന്നുമാണ് ആഭ്യന്തര മന്ത്രി അമിത് ഷാ സമൂഹമാധ്യമമായ എക്സിൽ കുറിച്ചത്. 

മുസ്ലീംലീഗ് മസ്രത് ആലം വിഭാഗത്തെ കഴിഞ്ഞ ദിവസം നിരോധിത സംഘടനയായി പ്രഖ്യാപിച്ചിരുന്നു. യുഎപിഎ അനുസരിച്ച്  കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൻറേതാണ് നടപടി. സംഘടന ദേശ വിരുദ്ധ പ്രവ‍ർത്തനങ്ങൾക്ക് നേതൃത്വം നല്‍കുകയും ഭീകരവാദത്തെ പിന്തുണക്കുകയും ചെയ്യുന്നുവെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. പാകിസ്ഥാനില്‍ നിന്നടക്കം സാമ്പത്തിക സഹായം സ്വീകരിച്ച് സംഘടന നിയമവിരുദ്ധ പ്രവർത്തനം നടത്തിയെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.  

 

click me!