ഒരു രാത്രി വന്ന് വീടുകൾ പൊളിക്കുന്നത് അംഗീകരിക്കില്ല; സുപ്രീംകോടതിയിൽ ഉത്തർപ്രദേശ് സർക്കാരിന് കനത്ത തിരിച്ചടി

By Web Team  |  First Published Nov 6, 2024, 2:51 PM IST

വീടുകൾ പൊളിക്കപ്പെട്ട പരാതിക്കാരന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിച്ചു. 2019 ൽ മഹാരാജ്ഗഞ്ചിൽ നടന്ന നടപടിക്കെതിരെയാണ് കോടതി വടിയെടുത്തത്. 


ദില്ലി: അനധികൃതമായി വീടുകൾ പൊളിച്ച സംഭവത്തിൽ സുപ്രീംകോടതിയിൽ ഉത്തർപ്രദേശ് സർക്കാരിന് കനത്ത തിരിച്ചടി. റോഡ് വികസനത്തിന്റെ പേരിൽ അനധികൃതമായി വീടുകൾ പൊളിച്ച നടപടിയെ രൂക്ഷമായി വിമർശിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്. വീടുകൾ പൊളിക്കപ്പെട്ട പരാതിക്കാരന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിച്ചു. 2019 ൽ മഹാരാജ്ഗഞ്ചിൽ നടന്ന നടപടിക്കെതിരെയാണ് കോടതി വടിയെടുത്തത്. അമിതമായ കൈകടത്തൽ എന്നാണ് ഉത്തർപ്രദേശ് സർക്കാർ നടപടിയെ കോടതി വിമർശിച്ചത്. നോട്ടീസ് നൽകാതെയുള്ള പൊളിക്കൽ അംഗീകരിക്കാൻ ആകില്ലെന്ന് കോടതി വ്യക്തമാക്കി. ഒരു രാത്രി ഇങ്ങനെ വന്ന് വീടുകൾ പൊളിക്കുന്നത് അംഗീകരിക്കില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. 

പ്രതിശ്രുതവരൻ്റെ ഞെട്ടിക്കുന്ന ചരിത്രമറിഞ്ഞത് വിവാഹത്തിന് 14 ദിവസം മുമ്പ്, നേരെയോടിയത് പൊലീസിനടുത്തേക്ക്

Latest Videos

ക്ഷേത്രത്തിലെ വഴിപാട് കൗണ്ടർ കുത്തിപ്പൊളിച്ച് മോഷണം, അതിനുശേഷം മൃഗാശുപത്രിയിൽ; കള്ളനെ തേടി അന്തിക്കാട് പൊലീസ്

https://www.youtube.com/watch?v=Ko18SgceYX8

click me!