ഹിന്ദിയേക്കാളും ഹിന്ദുവിനേക്കാളും ഹിന്ദുത്വയേക്കാളും വലുതാണ് ഇന്ത്യ; അമിത് ഷായ്ക്ക് ഒവൈസിയുടെ മറുപടി

By Web Team  |  First Published Sep 14, 2019, 12:12 PM IST

എല്ലാ ഇന്ത്യക്കാരുടേയും മാത്യഭാഷ ഹിന്ദിയല്ല. ഈ രാജ്യത്തിന്‍റെ നാനാത്വത്തിന്‍റെ മനോഹാരിതയെ അഭിനന്ദിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോയെന്ന് ഒവൈസി


ദില്ലി: ഹിന്ദിയേക്കാളും ഹിന്ദുവിനേക്കാളും ഹിന്ദുത്വയേക്കാളും ഉയര്‍ന്നതാണ് ഇന്ത്യയെന്ന് അമിത് ഷായ്ക്ക് മറുപടിയുമായി അസദുദ്ദിൻ ഒവൈസി. എല്ലാ ഇന്ത്യക്കാരുടേയും മാത്യഭാഷ ഹിന്ദിയല്ല. ഈ രാജ്യത്തിന്‍റെ നാനാത്വത്തിന്‍റെ മനോഹാരിതയെ അഭിനന്ദിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോയെന്ന് ഒവൈസി ചോദിക്കുന്നു. ഭരണഘടനയിലെ അനുഛേദം 29 ഏതൊരു പൗരനും ഭാഷയും സംസ്കാരവും ഉറപ്പു നല്‍കുന്നുണ്ടെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു. 

Hindi isn't every Indian's "mother tongue". Could you try appreciating the diversity & beauty of the many mother tongues that dot this land? Article 29 gives every Indian the right to a distinct language, script & culture.

India's much bigger than Hindi, Hindu, Hindutva https://t.co/YMVjNlaYry

— Asaduddin Owaisi (@asadowaisi)

രാജ്യത്തെ ഒന്നായി നിലനിർത്താൻ ഹിന്ദി ഭാഷയ്ക്ക് സാധിക്കുമെന്നും മാതൃഭാഷയ്ക്കൊപ്പം ഹിന്ദി ഉപയോ​ഗിക്കുന്നത് വർധിപ്പിക്കണമെന്നും അമിത് ഷാ പറഞ്ഞതിന് പിന്നാലെയാണ് ഒവൈസിയുടെ പ്രതികരണം. രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷ ഉണ്ടാകേണ്ടത് പ്രധാനമാണ്. ജനങ്ങൾ വ്യാപകമായി സംസാരിക്കുന്ന ഹിന്ദി ഭാഷയ്ക്ക് അതിന് സാധിക്കുമെന്നും സർദാർ വല്ലഭായ് പട്ടേലും മഹാത്മാ ​ഗാന്ധിയും സ്വപ്നം കണ്ട ഒരു രാജ്യം ഒരു ഭാഷ എന്ന ലക്ഷ്യത്തിനായി ജനങ്ങൾ മുന്നിട്ടിറങ്ങണമെന്നുമായിരുന്നു അമിത് ഷായുടെ  ട്വീറ്റ്.  

भारत विभिन्न भाषाओं का देश है और हर भाषा का अपना महत्व है परन्तु पूरे देश की एक भाषा होना अत्यंत आवश्यक है जो विश्व में भारत की पहचान बने। आज देश को एकता की डोर में बाँधने का काम अगर कोई एक भाषा कर सकती है तो वो सर्वाधिक बोले जाने वाली हिंदी भाषा ही है। pic.twitter.com/hrk1ktpDCn

— Amit Shah (@AmitShah)

Latest Videos

click me!