അനാവശ്യ നിയമക്കുരുക്കിലാക്കുന്നു, നിഷ്ക്രിയ ദയാവധ കരട് മാര്‍ഗ നിര്‍ദ്ദേശത്തില്‍ അതൃപ്തിയുമായി ഐഎംഎ

By Web Team  |  First Published Sep 29, 2024, 5:54 PM IST

രോഗിക്ക് പ്രയോജനം ഉണ്ടാകാതിരിക്കുകയും, രോഗിയുടെ അന്തസിനെ ഹനിക്കുകയും ചെയ്താല്‍ വെന്‍റിലേറ്റര്‍ സംവിധാനം ഡോക്ടര്‍ക്ക് പിന്‍വലിക്കാമെന്നാണ് കരട് പറയുന്നത്. 


ദില്ലി: നിഷ്ക്രിയ ദയാവധം അനുവദിക്കാനായി കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ കരട് മാര്‍ഗ നിര്‍ദ്ദേശത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് അതൃപ്തി. ഡോക്ടര്‍മാരെ അനാവശ്യ നിയമക്കുരുക്കിലാക്കുന്നതാണ് മാര്‍ഗ നിര്‍ദ്ദേശമെന്ന് ഐഎംഎ ദേശിയ പ്രസിഡന്‍റ് ഡോ ആര്‍ വി അശോകന്‍ പ്രതികരിച്ചത്. രോഗിക്ക് പ്രയോജനം ഉണ്ടാകാതിരിക്കുകയും, രോഗിയുടെ അന്തസിനെ ഹനിക്കുകയും ചെയ്താല്‍ വെന്‍റിലേറ്റര്‍ സംവിധാനം ഡോക്ടര്‍ക്ക് പിന്‍വലിക്കാമെന്നാണ് കരട് പറയുന്നത്. 

പ്രായപൂര്‍ത്തിയായ രോഗിക്ക് രോഗാവസ്ഥയുടെ അടിസ്ഥാനത്തില്‍ വെന്‍റിലേറ്റര്‍ വേണ്ടെന്ന് വയ്ക്കാനുള്ള കോടതി നിര്‍ദ്ദേശവും മാര്‍ഗ നിര്‍ദ്ദേശത്തിലുണ്ട്. രോഗിക്ക് സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിയില്ലെങ്കില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്നും മാർഗനിര്‍ദ്ദേശം പറയുന്നത്. നിലവില്‍  സാഹചര്യം വിലയിരുത്തി രോഗികളുടെ ബന്ധുക്കളുമായി സംസാരിച്ച് ഡോക്ടര്‍മാര്‍ ഉചിതമായ തീരുമാനമെടുക്കാമെന്നും മാർഗ നിർദ്ദേശം വ്യക്തമാക്കുന്നുണ്ട്.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!