രാമനെയും സീതയെയും അപമാനിച്ച് നാടകമെന്ന് ആക്ഷേപം, ഐഐടി വിദ്യാര്‍ത്ഥികള്‍ക്ക് ലക്ഷങ്ങള്‍ പിഴ,വ്യാപക പ്രതിഷേധം

By Web TeamFirst Published Jun 21, 2024, 3:02 PM IST
Highlights

ഒരു സെമസ്റ്റല്‍ ഫീസിന് തുല്യമായ ഒരുലക്ഷത്തി ഇരുപതിനായിരം രൂപ  പിഴയടയ്ക്കാനാണ്  നാടകം കളിച്ച എട്ടുവിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിരിക്കുന്നത്

മുംബൈ:ക്യാംപസ് നാടകത്തിൽ രാമനെയും സീതയെയും അപമാനിച്ചെന്ന് ആരോപിച്ച് വിദ്യാർഥികള്‍ക്ക് പിഴയിട്ട മുംബൈ ഐഐടിയുടെ തീരുമാനത്തിനെതിരെ പ്രതിക്ഷേധം ശക്തമാകുന്നു. ഒരു സെമസ്റ്റല്‍ ഫീസിന് തുല്യമായ ഒരുലക്ഷത്തി ഇരുപതിനായിരം രൂപയാണ്  പിഴയടയ്ക്കാൻ നാടകം കളിച്ച എട്ടുവിദ്യാര്‍ത്ഥികളോട് ആവശ്യപെട്ടിരിക്കുന്നത്. പിഴ ആവിഷ്കാര സ്വാതന്ത്രത്തിനുനേരെയുള്ള കടന്നുകയറ്റമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം.


ക്യാമ്പസ്  കലോത്സവത്തില്‍ അവതരിപ്പിച്ച രഹോവന്‍ എന്ന നാടകമാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയത്. രാമായണത്തില്‍ നിന്നും ആശയം സ്വീകരിച്ചുള്ളതായിരുന്നു നാടകം. കഴിഞ്ഞ മാര്‍ച്ചിലാണ് നാടകം അവതരിപ്പിച്ചത്.  ഈ നാടകം സമുഹമാധ്യമങ്ങളില്‍ കൂടിയെത്തിയതോടെ രാമനെയുംസീതയെയും മോശമായി ചിത്രീകരിച്ചെന്നും ഹിന്ദുസംസ്കാരത്തെ അപമാനിച്ചെന്നും ആരോപിച്ച് ഒരുകൂട്ടം വിദ്യാർഥികൾ രംഗത്തുവന്നു. മതവികാരത്തെ വ്രണപ്പെടുത്തിയെന്ന തരത്തിൽ സൈബറിടത്തിലും ചർച്ചയായി. തുടർന്ന് അച്ചടക്ക സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പിഴ ചുമത്തിയത്.

Latest Videos

നാടകത്തിന്‍റെ  ഭാഗമായ സീനിയർ വിദ്യാർഥികൾ ഓരോരുത്തരും ഒരുലക്ഷത്തി ഇരുപതിനായിരും രൂപയും സഹകരിച്ച ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ നാല‍്പതിനായിരും രുപയും ജൂലൈ 20തിന് മുന്പ് അടക്കണമെന്നാണ്   നിര്ദ്ദേശം. നാടകത്തില്‍ സഹകരിച്ച വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്നും പറത്താക്കിയിരുന്നു. ഈ നടപടിക്കെതിരെ ക്യാമ്പസില്‍ പ്രതിക്ഷേധം തുടങ്ങിയിട്ടുണ്ട്.. ആരെയും അവഹേളിക്കാൻ ഉദ്ദേശിച്ചില്ലെന്നും വനിതകളുടെ അവകാശങ്ങൾക്ക് പ്രാധാന്യം നൽകിയാണ് നാടകം തയാറാക്കിയതെന്നും വിദ്യാർഥികളുടെ ഭാഗം മാനേജുമെന്‍റ് പരിഗണിച്ചില്ലെന്നാണ് പ്രധാന ആക്ഷേപം

 

 

click me!