ഐസിഎസ്ഇ, ഐഎസ്‍സി ഫലം പ്രഖ്യാപിച്ചു; പത്താം ക്ലാസിൽ കേരളത്തിന് നൂറ് മേനി

By Web Team  |  First Published Jul 24, 2021, 3:46 PM IST

പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 99.86 ശതമാനമാണ് കേരളത്തിലെ വിജയശതമാനം, പ്ലസ് ടുവിൽ കേരളത്തിൽ നിന്ന് രജിസ്റ്റർ ചെയ്ത എല്ലാ പെൺകുട്ടികളും വിജയിച്ചു. 


ദില്ലി: ഐസിഎസ്ഇ, ഐഎസ്‍സി ഫലം പ്രഖ്യാപിച്ചു. ഐസിഎസ്‍സിയിൽ ( പത്താം ക്ലാസ് ) 99.8 ശതമാനവും ഐഎസ്‍സിയിൽ ( പ്ലസ് ടു ) 99.76 ശതമാനവുമാണ് വിജയം. കേരളം അടക്കമുള്ള തെക്കൻ മേഖലയിൽ നൂറ് ശതമാനമാണ് വിജയം. കൊവിഡ് കാലത്ത് പരീക്ഷ ഒഴിവാക്കിയുള്ള ആദ്യ ഫലപ്രഖ്യാപനമായിരുന്നു ഇത്. ഇൻ്റേണൽ മാ‌ർ‍ക്കിന്റെ അടിസ്ഥാനത്തിലായിരുന്നു ഫല പ്രഖ്യാപനം. 

കേരളത്തിൽ പത്താം ക്ലാസിൽ നൂറ് ശതമാനമാണ് വിജയം. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 99.86 ശതമാനവും, പ്ലസ് ടുവിൽ കേരളത്തിൽ നിന്ന് രജിസ്റ്റർ ചെയ്ത എല്ലാ പെൺകുട്ടികളും വിജയിച്ചു. 

Latest Videos

undefined

 പ്രത്യേക ഫലപ്രഖ്യാപനമായതിനാൽ ഇത്തവണ റാങ്ക് പട്ടികയില്ലെന്ന് ബോർഡ് അറിയിച്ചു. പടിഞ്ഞാറൻ മേഖലയിൽ 99.99 ശതമാനമാണ് പത്താം ക്ലാസിൽ വിജയം. പന്ത്രണ്ടാം ക്ലാസിൽ തെക്കൻ  മേഖലയിലും പടിഞ്ഞാറൻ മേഖലയിലുമാണ് കൂടുതൽ വിജയം, 99.91 ശതമാനം. കിഴക്കൻ മേളയിൽ 99.70 ശതമാനവും, വടക്കൻ മേഖലയിൽ 99.75 ശതമാനവുമാണ് വിജയം. വിദേശത്ത് നിന്ന് രജിസ്റ്റർ ചെയ്ത എല്ലാ കുട്ടികളും ജയിച്ചു.

cisce.org, results.cisce.org എന്നീ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം. 

click me!