സാധാരണ റിസർവേഷൻ ടിക്കറ്റുകൾ, തത്കാൽ, കാൻസലേഷനുകൾ എന്നിവയുടെയൊക്കെ അടിസ്ഥാനത്തിലാണ് കറന്റ് ടിക്കറ്റുകൾ ലഭിയ്ക്കുക.
ദില്ലി : ദീര്‍ഘദൂര യാത്രകള്‍ക്കായി ആഴ്ച്ചകളോ മാസങ്ങളോ മുന്‍പ് ട്രെയിന്‍ ടിക്കറ്റെടുക്കേണ്ട അവസ്ഥയാണ് നിലവില്‍ യാത്രക്കാര്‍ നേരിടുന്ന പ്രധാന പ്രശ്നം. തത്ക്കാല്‍ ടിക്കറ്റുകള്‍ ഒരു പരിധി വരെ ആശ്വാസമാണെങ്കിലും അടിയന്തരമായി പുറപ്പെടുന്ന യാത്രകള്‍ക്ക് ട്രെയിന്‍ ടിക്കറ്റുകള്‍ എങ്ങനെ ഓണ്‍ലൈനായി റിസേര്‍വ് ചെയ്യുമെന്നത് ഒരു പ്രധാന ആശങ്കയാണ്. എന്നാല്‍ ചാര്‍ട്ട് ചെയ്ത ട്രെയിനുകളിലും ടിക്കറ്റുകളെടുക്കാന്‍ ഓപ്ഷനുള്ളത് പലര്‍ക്കും അറിയാത്ത കാര്യമാണ്.
ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്‍ (ഐആർസിടിസി) ചാർട്ട് തയ്യാറാക്കി പുറത്തു വിട്ടതിനു ശേഷവും ടിക്കറ്റ് റിസേര്‍വ് ചെയ്യാനായി 'കറൻ്റ് ടിക്കറ്റ്' എടുക്കാം. ട്രെയിൻ ഷെഡ്യൂൾ ചെയ്ത സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നതിന്റെ കൃത്യം 60 ദിവസം മുമ്പാണ് റെയിൽവേ സാധാരണയായി ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് വിൻഡോ തുറക്കുന്നത്. ട്രെയിൻ ഷെഡ്യൂൾ ചെയ്ത തീയതിക്ക് ഒരു ദിവസം മുൻപ് രാവിലെ 11 മണിയ്ക്ക് ശേഷം തത്കാൽ ക്വാട്ട ടിക്കറ്റ് ബുക്കിംഗ് തുറക്കും. എന്നാൽ ഇതെല്ലാം കഴിഞ്ഞ ശേഷവും, ക്യാൻസലേഷനുകൾ ഉണ്ടെങ്കിൽ ഐ ആർ സി ടി സി കറന്റ് ടിക്കറ്റുകൾ നൽകും.
സാധാരണ ഗതിയിൽ 3 ട്രെയിൻ സ്റ്റേഷനിൽ നിന്നെടുക്കുന്നതിന്റെ 4 മണിക്കൂർ മുൻപ് മുതലാണ് കറന്റ് ടിക്കറ്റുകൾ ലഭിയ്ക്കുക. ട്രെയിൻ എടുക്കുന്നതിന് 5 മിനിറ്റ് മുൻപ് വരെയും ഈ സൗകര്യം ഉപയോഗപ്പെടുത്താനാകും. ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യുന്ന അതേ വിൻഡോയിൽ തന്നെ കറന്റ് ടിക്കറ്റും എടുക്കാം.
ഷെഡ്യൂളുകളിലെ കാലതാമസം ; ഈ ട്രെയിനുകളിലെ യാത്രക്കാർക്ക് സൗജന്യമായി ഭക്ഷണം ലഭിക്കും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം