പൊലീസ് സംരക്ഷണത്തിനായി സ്വന്തം വീടിനു നേരം ബോംബെറിഞ്ഞു, ഹിന്ദുമഹാസഭ നേതാവും മകനും അറസ്റ്റിൽ 

By Web TeamFirst Published Dec 30, 2023, 8:37 AM IST
Highlights

സെന്തിലും ചന്ദ്രുവും സെന്തിലിന്റെ സഹോദരൻ രാജീവ് ഗാന്ധിയും ചേർന്നാണ് ബോംബെറിയാൻ പദ്ധതി തയാറാക്കിയതെന്ന് പൊലീസ് പറഞ്ഞു. 

ചെന്നൈ: പൊലീസ് സംരക്ഷണം ലഭിക്കാനായി സ്വന്തം വീടിനു നേരെ ആക്രമണം നടത്തിയ ഹിന്ദുമഹാസഭ നേതാവും മകനുമടക്കം മൂന്ന് പേർ അറസ്റ്റിൽ. തമിഴ്നാട് കള്ളക്കുറിച്ചിയിലാണ് സംഭവം. വീടിന് നേരെ ഇവർ പെട്രോൾ ബോംബ് എറിയുകയായിരുന്നു. അഖിലേന്ത്യാ ഹിന്ദുമഹാസഭയുടെ തമിഴ്നാട് ഘടകം ജനറൽ സെക്രട്ടറി പെരി സെന്തിൽ, മകൻ ചന്ദ്രു, ബോംബെറിഞ്ഞ ചെന്നൈ സ്വദേശി മാധവൻ എന്നിവരെയാണ് കള്ളക്കുറിച്ചി പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 23നാണ് ഉളുന്തൂർപെട്ട് കേശവൻ നഗറിലെ സെന്തിലിന്റെ വീടിനു ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നാലെ ജീവനു ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇയാൾ പൊലീസ് സംരക്ഷണം തേടി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിയ പൊലീസ് ആക്രമണത്തിന് പിന്നിൽ സെന്തിലാണെന്ന് കണ്ടെത്തുകയായിരുന്നു.

Latest Videos

Read More.... തമിഴ്‌നാട്ടിൽ അപകടത്തിൽ അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു; 19 പേര്‍ക്ക് പരിക്കേറ്റു

സെന്തിലും ചന്ദ്രുവും സെന്തിലിന്റെ സഹോദരൻ രാജീവ് ഗാന്ധിയും ചേർന്നാണ് ബോംബെറിയാൻ പദ്ധതി തയാറാക്കിയതെന്ന് പൊലീസ് പറഞ്ഞു. 

click me!