ബെം​ഗളൂരു ന​ഗരത്തിൽ കനത്ത മഴ, പത്തോളം വിമാനങ്ങൾ‌ വഴിതിരിച്ചുവിട്ടു 

ബെംഗളൂരുവിലെ ചില റോഡുകളിൽ വെള്ളം കയറിയിട്ടുണ്ടെന്നും തിരക്കേറിയ പ്രദേശങ്ങളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ടെന്നും താമസക്കാർ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പറഞ്ഞു.

Heavy rains in Bengaluru city, around ten flights diverted

ബെംഗളൂരു:  കനത്ത മഴയെത്തുടർന്ന് ബെംഗളൂരുവിലേക്ക് പോകേണ്ടിയിരുന്ന 10 വിമാനങ്ങൾ ചെന്നൈയിലേക്ക് തിരിച്ചുവിട്ടതായി വിമാനത്താവള അധികൃതർ അറിയിച്ചു. ബെംഗളൂരുവിലെ പ്രതികൂല കാലാവസ്ഥ വിമാന സർവീസുകളെ ബാധിക്കുന്നുണ്ടെന്ന് ഇൻഡിഗോ അറിയിച്ചു. കാലാവസ്ഥ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അപ്‌ഡേറ്റുകൾ അറിയിക്കുമെന്നും ഇൻഡിഗോ വ്യക്തമാക്കി. 
പ്രതികൂല കാലാവസ്ഥ കാരണം ബെംഗളൂരുവിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടതായി എയർ ഇന്ത്യയും അറിയിച്ചു.

ബെംഗളൂരുവിലെ ചില റോഡുകളിൽ വെള്ളം കയറിയിട്ടുണ്ടെന്നും തിരക്കേറിയ പ്രദേശങ്ങളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ടെന്നും താമസക്കാർ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പറഞ്ഞു. വിമാനത്താവളത്തിലേക്കുള്ള വഴിയിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്ന് ബെംഗളൂരു ട്രാഫിക് പോലീസും മുന്നറിയിപ്പ് നൽകി.  
 

Latest Videos

vuukle one pixel image
click me!