ഉഷ്ണതരംഗത്തിൽ വലഞ്ഞ് ഉത്തരേന്ത്യ, ബീഹാറിൽ മാത്രം 24 മണിക്കൂറിനിടെ  60 മരണമെന്ന് റിപ്പോർട്ട് 

By Web Team  |  First Published May 31, 2024, 1:02 PM IST

കഴിഞ്ഞ 24 മണിക്കൂറിനിടെ ബീഹാറിൽ മാത്രം 60 പേരുടെ മരണത്തിനാണ് ചൂട് ഇടയാക്കിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 


ദില്ലി : ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം അതിരൂക്ഷം. ബീഹാറിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ  60 പേർ മരിച്ചതായാണ് റിപ്പോർട്ട്. ഒഡീഷയിലെ റൂർക്കേലയിൽ 10 പേരും മരിച്ചു. പല സംസ്ഥാനങ്ങളിലും നിരവധി പേർ ഉഷ്ണതരംഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളാൽ ചികിത്സയിലാണ്. 

ചൂട് കൊണ്ട് വലയുന്ന ഉത്തരേന്ത്യയിൽ പലയിടത്തും താപനില  45 ഡിഗ്രിക്ക് മുകളിലാണ്. പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഉഷ്ണ തരംഗം ബീഹാറിനെയാണ് ഏറെ ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ബീഹാറിൽ മാത്രം 60 പേരുടെ മരണത്തിനാണ് ചൂട് ഇടയാക്കിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഔറംഗാബാദിലും, പറ്റ്നയിലുമായാണ് ഏറെയും മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിരവധി പേരെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Latest Videos

undefined

വീണ്ടും കെഎസ്ഇബിയുടെ നടപടി; സ്കൂള്‍ തുറക്കല്‍ തിരക്കിനിടെ ഡിഇഒ ഓഫീസിലെ ഫ്യൂസ് ഊരി, സംഭവം പാലക്കാട്

ഉഷ്ണം മൂലമുണ്ടാകുന്ന മരണങ്ങളിൽ രാജസ്ഥാൻ ഹൈക്കോടതി സ്വമേധയ കേസെടുത്തു. ദേശീയ ദുരന്തമായി ഉഷ്ണതരംഗത്തെ പ്രഖ്യപിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. എന്നാൽ സംസ്ഥാനത്ത് 5 പേർ മാത്രമാണ് ചൂടിനെ തുടർന്ന് മരിച്ചതെന്നും മാധ്യമങ്ങൾ കണക്കുകൾ പെരുപ്പിച്ച് കാട്ടുകയാണെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.  

പീരുമേട് തെരഞ്ഞെടുപ്പ് കേസ്: വാഴൂർ സോമൻ എംഎൽഎയ്ക്ക് ആശ്വാസം, തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി തളളി

ദില്ലി, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവടങ്ങളിൽ അടുത്ത രണ്ട് ദിവസങ്ങളിൽ പൊടിക്കാറ്റ് രൂക്ഷമാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത നാല് ദിവസങ്ങളിൽ ഉത്തരേന്ത്യയിൽ ചൂട് 2 ഡിഗ്രി മുതൽ 4 ഡിഗ്രി വരെ കുറയാമെങ്കിലും ഉഷ്ണതരംഗം നിലനിൽക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.   

click me!