​ഗവർണർമാർക്ക് കേസുകളിൽ ലഭിക്കുന്ന പ്രത്യേക പരിരക്ഷ; വിശദപരിശോധനയ്ക്ക് സുപ്രീംകോടതി

By Web Team  |  First Published Jul 19, 2024, 4:07 PM IST

പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസിന് എതിരെ ലൈംഗീക ആരോപണം ഉന്നയിച്ച യുവതിയുടെ ഹർജിയിൽ ആണ് സുപ്രീം കോടതി തീരുമാനം.


ദില്ലി: ഗവർണർമാർക്കുള്ള പ്രത്യേക പരിരക്ഷ സംബന്ധിച്ച് വിശദപരിശോധനക്ക് സുപ്രീംകോടതി. സിവിൽ, ക്രിമിനൽ കേസുകളിൽ ഗവർണർമാർക്ക് ലഭിക്കുന്ന പരിരക്ഷയാണ് സുപ്രീം കോടതി പരിശോധിക്കുന്നത്. വിഷയത്തിൽ അറ്റോർണി ജനറലിന്റെ സഹായം സുപ്രീം കോടതി തേടി. പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസിന് എതിരെ ലൈംഗീക ആരോപണം ഉന്നയിച്ച യുവതിയുടെ ഹർജിയിൽ ആണ് സുപ്രീം കോടതി തീരുമാനം. ഹർജിയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനും പശ്ചിമ ബംഗാൾ ഗവർണർക്കും കോടതി നോട്ടീസ് അയച്ചു. 

Latest Videos

 

click me!