ജി7 ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തും

By Web TeamFirst Published Jun 13, 2024, 7:35 PM IST
Highlights

മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ വിദേശ സന്ദ‍ർശനമാണിത്.

ദില്ലി: ജി7 ഉച്ചകോടിക്കായി ഇറ്റലിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും. നാളെയാണ് പ്രധാനമന്ത്രിയും മാർപാപ്പയും കാണുക. അമേരിക്ക, യുക്രൈൻ, ഫ്രാൻസ് രാജ്യതലവന്‍മാരുമായും മാർപാപ്പ കൂടിക്കാഴ്ച നടത്തുന്നുണ്ട്. 2021 ല്‍ വത്തിക്കാനില്‍ വെച്ച് മോദി മാർപാപ്പയെ കണ്ടിരുന്നു.

അതേസമയം ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി ഇറ്റലിയിലേക്ക് തിരിച്ചിട്ടുണ്ട്. മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ വിദേശ സന്ദ‍ർശനമാണിത്.  ജി7 ഉച്ചകോടിയില്‍ മോദി പങ്കെടുക്കുന്നത് ഇത് അഞ്ചാം തവണയാണ്. ആതിഥേയ രാജ്യമായ ഇറ്റലിയുടെ ക്ഷണപ്രകാരമാണ് ഇന്ത്യൻ പ്രധാനമന്ത്രി യോഗത്തില്‍ പങ്കെടുക്കുന്നത്.

Latest Videos

ജമ്മുകശ്മീരും ലഡാക്കും അവിഭാജ്യഘടകം, മറ്റ് ഒരു രാജ്യവും അഭിപ്രായം പറയേണ്ട; സുരക്ഷാ സാഹചര്യം വിലയിരുത്തി മോദി


 

click me!