അസമിൽ പ്രളയം: മരണസംഖ്യ 106 ആയി; 24 ലധികം ജില്ലകളിൽ കനത്ത നാശനഷ്ടങ്ങൾ, ഓറഞ്ച് അലർട്ട്

By Web Team  |  First Published Jul 13, 2024, 11:04 AM IST

അസമിൽ മുഖ്യമന്ത്രി ദുരിതാശ്വാസ നടപടികൾഏകോപിപ്പിക്കുന്നുണ്ട്. 4 ലക്ഷം രൂപ വീതം സഹായധനമായി പ്രഖ്യാപിച്ചിട്ടുണ്ട്. 


അസം: അസമിൽ പ്രളയത്തിന് ശമനമില്ല. കഴിഞ്ഞ ദിവസം 7 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 106 ലെത്തി. 24 ഓളം ജില്ലകളിൽ കനത്ത നാശനഷ്ടങ്ങളുണ്ട്. അസമിൽ ഇന്നലെ റെഡ് അലർട്ട് ആയിരുന്നു. ഇന്നത് ഓറഞ്ച് അലർട്ടിലേക്ക് മാറിയിരിക്കുകയാണ്. അസമിൽ മുഖ്യമന്ത്രി ദുരിതാശ്വാസ നടപടികൾഏകോപിപ്പിക്കുന്നുണ്ട്. 4 ലക്ഷം രൂപ വീതം സഹായധനമായി പ്രഖ്യാപിച്ചിട്ടുണ്ട്. 

ഇന്നലെ മരിച്ചവരിൽ ​ഗോവാൽപാരയിൽ ബോട്ട് മറിഞ്ഞ് മരിച്ചവരും ഉൾപ്പെടുന്നു. ഒരു കുടുംബത്തിലെ 5 പേരാണ് മരിച്ചത്. കാസിരം​ഗ ദേശീയ ഉദ്യാനത്തിൽ 174 ലധികം വന്യമൃ​ഗങ്ങൾ ഇതിനോടകം ചത്തിട്ടുണ്ട്. മേഘാലയയിലും മഴക്കെടുതി രൂക്ഷമാണ്. മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ദേശീയ പാതയിൽ ​ഗതാ​ഗതം സ്തംഭിച്ചിരിക്കുകയാണ്. യുപിയിൽ 65 പേരാണ് പ്രളയക്കെടുതിയിൽ മരിച്ചത്. വിവിധമേഖലകളിൽ പ്രളയം ഭീഷണിയാകുകയാണ്. 

Latest Videos

 

click me!