ഇതിനിടെ രണ്ട് സ്ത്രീകൾ അവരുടെ സാരിക്കുള്ളിൽ വസ്ത്രങ്ങളുടെ പെട്ടികൾ മറയ്ക്കുന്നത് കൃത്യമായി സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇങ്ങനെ സാരികൾ ഒളിപ്പിക്കാനായി മറ്റുള്ളവര്‍ മറ തീര്‍ക്കുന്നതും കാണാം
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കടപ്പയിൽ തുണിക്കടയിൽ വസ്ത്രങ്ങൾ മോഷ്ടിച്ചതിന് അഞ്ച് സ്ത്രീകൾക്കെതിരെ കേസെടുത്തു. കടയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ സ്ത്രീകൾ സാരികൾ മോഷ്ടിക്കുന്നത് വ്യക്തമാണ്. ഉടുത്തിരിക്കുന്ന സാരിക്കുള്ളിൽ പുതിയ സാരികൾ ഒളിപ്പിച്ചാണ് കവര്‍ച്ച നടത്തിയത്. അഞ്ച് സ്ത്രീകൾ സാധാരണപോലെ കടയിൽ കയറുന്നതും വസ്ത്രങ്ങളെല്ലാം നോക്കുന്നതും വീഡിയോയിൽ കാണാം.
ഇതിനിടെ രണ്ട് സ്ത്രീകൾ അവരുടെ സാരിക്കുള്ളിൽ വസ്ത്രങ്ങളുടെ പെട്ടികൾ മറയ്ക്കുന്നത് കൃത്യമായി സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇങ്ങനെ സാരികൾ ഒളിപ്പിക്കാനായി മറ്റുള്ളവര്‍ മറ തീര്‍ക്കുന്നതും കാണാം. ഒരു സ്ത്രീ കടയിലെ വിൽപ്പനക്കാരനോട് കൂടുതൽ വസ്ത്രങ്ങൾ കാണിക്കാൻ ആവശ്യപ്പെട്ട് തിരക്കിലാക്കിയപ്പോൾ മറ്റുള്ളവര്‍ ചേര്‍ന്ന് സാരികൾക്കുള്ളിൽ വസ്ത്രങ്ങൾ മറയ്ക്കുകയായിരുന്നു.
Hyderabadi Zuban Mai Aisi Chori ko Lepa Thopi ka Naam Dena Chahiye.
Women gang clothes from a garment store, by hiding under their , caught in CCTV. pic.twitter.com/e5pZ7vfqoJ
കുറച്ചു കഴിഞ്ഞപ്പോൾ അഞ്ചു പേരും കൂടി കടയിൽ നിന്നും ഇറങ്ങുകയും ചെയ്തു. വസ്ത്രങ്ങൾ മോഷണം പോയതായി കണ്ടെത്തിയതോടെ കടയുടമ പൊലീസിൽ പരാതി നൽകുകയായിരുന്നു. കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സ്ത്രീകളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
'എന്താണ് ഇയാളുടെ യോഗ്യത'; വയനാട്ടിലെത്തിയ മോഹൻലാലിനെതിരെ അധിക്ഷേപ പരാമർശങ്ങൾ, 'ചെകുത്താനെ'തിരെ കേസ്
ഉത്സവത്തിന്‍റെ ബാനറിൽ പാൽക്കുടവും തലയിലേന്തി നിൽക്കുന്ന മിയ ഖലീഫയുടെ ചിത്രം; പൊലീസ് അഴിച്ചുമാറ്റി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം