വീണ്ടും ഏറ്റുമുട്ടല്‍ കൊല; ഗുണ്ടാനേതാവിനെ പൊലീസ് വെടിവെച്ച് കൊന്നു, സംഭവം തമിഴ്നാട് പുതുക്കോട്ടയിൽ

By Web Team  |  First Published Jul 11, 2024, 7:43 PM IST

അതേസമയം, ഇന്‍സ്പെക്ടറെ വെട്ടിയപ്പോള്‍ പ്രാണരക്ഷാര്‍ത്ഥമാണ് തിരിച്ച് വെടിവെച്ചതെന്നാണ് പൊലീസ് പറയുന്നത്. അഞ്ച് കൊലക്കേസ് അടക്കം 69 കേസുകളില്‍ പ്രതിയാണ് ഗുണ്ടാ നേതാവായ ദുരൈ.


ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം. ഗുണ്ടാ നേതാവ് ദുരൈ (40)യെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. തിരുച്ചിറപ്പള്ളി പുതുക്കോട്ടയില്‍ വെച്ചാണ് ഏറ്റുമുട്ടല്‍ കൊല നടന്നത്. വനമേഖലയില്‍ ഗുണ്ടകള്‍ ഒളിച്ചിരിക്കുന്നത് അറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയത്.തുടര്‍ന്നാണ് ദുരൈയെ വെടിവെച്ച് കൊലപ്പെടുത്തിയത്. അതേസമയം, ഇന്‍സ്പെക്ടറെ വെട്ടിയപ്പോള്‍ പ്രാണരക്ഷാര്‍ത്ഥമാണ് തിരിച്ച് വെടിവെച്ചതെന്നാണ് പൊലീസ് പറയുന്നത്. അഞ്ച് കൊലക്കേസ് അടക്കം 69 കേസുകളില്‍ പ്രതിയാണ് ഗുണ്ടാ നേതാവായ ദുരൈ.പരിക്കേറ്റ പൊലീസുകാരന്‍റെ ചിത്രം ഉള്‍പ്പെടെ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. 

വനമേഖലയിൽ ഗുണ്ടകൾ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്നെത്തിയ പൊലീസ് സംഘമാണ് ശിക്ഷ നടപ്പാക്കിയത്. ഇൻസ്പെക്ടര്‍ മുത്തയെ വാക്കത്തി കൊണ്ട് ദുരൈ വെട്ടിയെന്നും പ്രാണരക്ഷാത്ഥം വെടിയുതിർക്കേണ്ടിവന്നുവെന്നുവെമാണ് പൊലീസ് വിശദീകരണം . ദുരൈുടെ നെഞ്ചിനും കാലിനും വെടിയേറ്റിട്ടുണ്ട്. പുതുക്കോട്ട സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും . തമിഴ്നാട്ടിലെ ഏറ്റുമുട്ടൽ കൊലകൾ കൂടുന്നതിൽ ഹൈക്കോടതി അമർഷം രേഖപ്പെടുത്തി ആഴ്ചകൾക്കുള്ളിലാണ് പുതിയ സംഭവം.

Latest Videos

undefined

കളരി പരിശീലന കേന്ദ്രത്തിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം; കളരി ഗുരുക്കള്‍ പിടിയിൽ

പനി ബാധിതരുടെ എണ്ണം ഉയരുന്നു; ഇന്ന് മാത്രം ചികിത്സ തേടിയത് 13,196 പേർ, 6പേർക്ക് കൂടി കോളറ, ജാഗ്രതാ നി‍ർദേശം

click me!