ബെം​ഗളൂരുവിൽ ബിബിഎംപി ട്രക്കിടിച്ച് എട്ട് വയസ്സുകാരൻ മരിച്ചു, ട്രക്ക് കത്തിച്ച് നാട്ടുകാർ

റെയിൽവേ ക്രോസിംഗ് വേഗത്തിൽ കടക്കാൻ വേണ്ടി ഡ്രൈവർ സ്പീഡ് കൂട്ടി. ട്രക്ക് ബൈക്കിൽ വന്നിടിച്ച് കുട്ടി തെറിച്ച് ട്രക്കിനടിയിൽപ്പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു.

Eight-year-old dies after being hit by BBMP truck in Bengaluru, locals set truck on fire

ബെം​ഗളൂരു: ബെംഗളുരുവിൽ ബിബിഎംപി ട്രക്കിടിച്ച് എട്ട് വയസ്സുകാരന് ദാരുണാന്ത്യം. സംഭവത്തിൽ പ്രതിഷേധിച്ച് ബിബിഎംപി ട്രക്ക് നാട്ടുകാർ കത്തിച്ചു. ബെംഗളുരു സരായ് പാളയ സ്വദേശി അയ്മാനാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടോടെ തന്നിസാന്ദ്ര മെയിൻ റോഡിലായിരുന്നു സംഭവം. പിതാവ് അബ്ദുൾ ഖാദറിന്‍റെ ബൈക്കിൽ ഹെഗ്ഡെ നഗറിലേക്ക് പോവുകയായിരുന്നു കുട്ടി. ബിബിഎംപിയുടെ മാലിന്യം കൊണ്ട് പോകുന്ന ട്രക്ക് കുട്ടിയും അച്ഛനും സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു.

Read More.... നിർത്തിയിട്ട കാറിൽ ടെംപോ വാൻ വന്നിടിച്ചു, 100 മീറ്ററോളം പിന്നോട്ട് നീങ്ങി കാർ, യുവാവിന്റെ വാരിയെല്ലിന് പരിക്ക്

Latest Videos

റെയിൽവേ ക്രോസിംഗ് വേഗത്തിൽ കടക്കാൻ വേണ്ടി ഡ്രൈവർ സ്പീഡ് കൂട്ടി. ട്രക്ക് ബൈക്കിൽ വന്നിടിച്ച് കുട്ടി തെറിച്ച് ട്രക്കിനടിയിൽപ്പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. സ്ഥലത്ത് പ്രദേശവാസികളുടെ വൻ പ്രതിഷേധമുണ്ടായി. ഡ്രൈവറെ നാട്ടുകാർ മർദ്ദിക്കുകയും ട്രക്കിന് തീയിടുകയും ചെയ്തു. ഒടുവിൽ പൊലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. 

Asianet News Live

tags
vuukle one pixel image
click me!