പവർകട്ട് മൂന്ന് മണിക്കൂറിൽ കൂടില്ലെന്നും ലോഡുകൾ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും വൈദ്യുതി അതോറിറ്റി വെളിപ്പെടുത്തി.
കുവൈത്ത് സിറ്റി: കാർഷിക, വ്യാവസായിക മേഖലകളിൽ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താൻ കുവൈത്ത് വൈദ്യുതി മന്ത്രാലയം. വേനൽക്കാലത്ത് പൂർണ്ണമായ പ്രവർത്തനത്തിനുള്ള തയ്യാറെടുപ്പിനായി ചില വൈദ്യുതി ഉൽപാദന യൂണിറ്റുകളിൽ നടന്നുകൊണ്ടിരിക്കുന്ന അറ്റകുറ്റപ്പണികൾക്ക് പുറമേ, ഉയർന്ന വൈദ്യുതി ലോഡുകൾ കാരണം ചില കാർഷിക, വ്യാവസായിക മേഖലകളിലെ ചില ഭാഗങ്ങളിലേക്കുള്ള വൈദ്യുതി നിയന്ത്രിക്കാൻ നിർബന്ധിതരാകുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ വൈദ്യുത സംവിധാനത്തിന്‍റെ സ്ഥിരത നിലനിർത്തുന്നതിനാണ് ഈ കട്ട് ഓഫ് നടപ്പിലാക്കുന്നത്. പവർകട്ട് മൂന്ന് മണിക്കൂറിൽ കൂടില്ലെന്നും ലോഡുകൾ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് വൈദ്യുതി അതോറിറ്റി വെളിപ്പെടുത്തി.
കാർഷിക മേഖലകൾ: റൗദതൈൻ - വഫ്ര - അബ്ദലി
വ്യാവസായിക മേഖലകൾ: അബ്ദുല്ല തുറമുഖം - സുബ്ഹാൻ - അൽ-റായ് - ഷുവൈഖ് വ്യാവസായിക മേഖല. വൈദ്യുതി നിയന്ത്രിക്കേണ്ടി വന്നേക്കാവുന്ന മേഖലകൾ ഇവയാണെന്ന് മന്ത്രാലയം അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം