അമ്പലമുക്കിൽ അലങ്കാര ചെടിക്കടയിൽ ജോലി ചെയ്യുകയായിരുന്ന വിനീതയുടെ കഴുത്തിൽ കിടന്ന സ്വർണം മോഷ്ടിക്കാനായി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
തിരുവനന്തപുരം: അമ്പലമുക്ക് വിനീത വധക്കേസിലെ വിധി ഈ മാസം 10 ന്. അമ്പലമുക്കിൽ അലങ്കാര ചെടിക്കടയിൽ ജോലി ചെയ്യുകയായിരുന്ന വിനീതയുടെ കഴുത്തിൽ കിടന്ന സ്വർണം മോഷ്ടിക്കാനായി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തമിഴ്നാട് സ്വദേശിയായ രാജേന്ദ്രനാണ് മോഷണത്തിന് വേണ്ടിയുള്ള കൊലപാതകം നടത്തിയത്.
തമിഴ്നാട്ടിൽ മൂന്നു പേരെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങിയ രാജേന്ദ്രൻ പേരൂർക്കടയിലെ ചായക്കടയില്‍ ജോലി ചെയ്യുമ്പോഴാണ് വിനിതയെ കൊലപ്പെടുത്തിയത്. 2022 ഫെബ്രുവരി ആറിന് പകലാണ് വിനീതയെ കൊലപ്പെടുത്തിയത്. തിരുവനന്തപുരം ഏഴാം അഡിഷണൽ സെഷൻസ് കോടതിയിൽ ഇന്ന് അന്തിമ വാദം നടന്നു. 96 സാക്ഷികളെ കോടതി വിസ്തരിച്ചു.
Read Also: അമ്പലമുക്ക് വിനീത കൊലക്കേസ്: പ്രതി കസ്റ്റഡിയിൽ, പിടിയിലായത് തമിഴ്നാട്ടിൽ നിന്ന്