Web Desk | Published: Apr 2, 2025, 4:42 PM IST
ഏത് വിധേനയും ഇഷിതയെ ഇമ്പ്രെസ്സ് ചെയ്യാനുള്ള പെടാപാടിലാണ് മഹേഷ്. അതിനായി അപ്പവും താക്കളി റോസ്റ്റും സ്വാദോടെ ഉണ്ടാക്കി കൊടുക്കാൻ അടുക്കളയിൽ മൽപ്പിടത്തിലാണ് അവൻ . ചട്ടിയിലേയ്ക്ക് കുറച്ച് എണ്ണ ഒഴിച്ച് മാവിട്ട് ചുറ്റിച്ച് അപ്പം ഉണ്ടാക്കുകയും, ഒപ്പം യു ട്യൂബ് നോക്കി തക്കാളി റോസ്റ്റ് തയ്യാറാക്കുകയും ചെയ്യാൻ മഹേഷ് തീരുമാനിച്ചു. പക്ഷെ എന്ത് ചെയ്യാനാ.... ഉണ്ടാക്കികൊണ്ടിരിക്കുന്നതിനിടയിൽ അപ്പം കരിഞ്ഞും പോയി, തക്കാളി റോസ്റ്റ് തക്കാളിക്കറിയായും പോയി , അതും വായിൽ വെക്കാൻ പറ്റാത്ത തരത്തിൽ.
പിന്നൊന്നും നോക്കിയില്ല ഹോട്ടലിൽ നിന്ന് ഉടനെ അപ്പവും തക്കാളി റോസ്റ്റും ഓർഡർ ചെയ്ത് താൻ ആണ് ഉണ്ടാക്കിയതെന്ന് അങ്ങോട്ട് തളളി മറിക്കാമെന്ന് മഹേഷ് ഉറപ്പിച്ചു . അങ്ങനെ ഭക്ഷണം എത്തി. എല്ലാവരും കഴിക്കാൻ വന്നിരുന്നു . എന്നാൽ അതിന് തൊട്ട് മുൻപ് ഇഷിത പുറത്തെ വേസ്റ്റ് ബിന്നിൽ അപ്പവും തക്കാളി റോസ്റ്റും ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത ബില്ല് കണ്ടിരുന്നു. അതെടുത്ത് അവൾ സൂക്ഷിച്ച് വെച്ചിരുന്നു. മഹേഷിന്റെ പെർഫോമൻസ് എല്ലാം കണ്ടശേഷം നൈസായി ആരും കാണാതെ ആ ബില്ലങ്ങോട്ട് എടുത്ത് കാണിച്ചു. അപ്പോഴത്തെ മഹേഷിന്റെ ആ മുഖത്തെ ചമ്മൽ കാണണമായിരുന്നു. പണി നൈസായി പാളി എന്ന് തിരിച്ചറിഞ്ഞ മഹേഷ് ഇക്കാര്യം എല്ലാവരെയും അറിയിച്ച് നാറ്റിക്കരുതെന്ന് ഇഷിതയോട് പറഞ്ഞു . വെറുതെ മഹേഷിനെ നാണം കെടുത്തേണ്ട എന്ന് കരുതി ഇഷിത അത് ആരോടും പറഞ്ഞില്ല .
അതേസമയം മഹേഷിന്റെ അനിയനാണ് വിനോദ് മാളിയേക്കൽ എന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ് മന്ത്രിയും ആകാശും . വിനോദിനെ വിളിച്ച് വരുത്തി സത്യം അവന്റെ നാവിൽ നിന്ന് തന്നെ കേൾക്കണമെന്ന് ഉറപ്പിച്ചിരിക്കുകയാണ് അവർ . വിനോദ് മഹേഷിന്റെ അനിയനാണെന്ന സത്യം അവരോട് തുറന്ന് പറയുമോ ഇല്ലയോ എന്ന കഥകളെല്ലാം നമുക്ക് അടുത്ത എപ്പിസോഡിൽ കാണാം