അഖിലക്കെതിരായ കേസിൽ കേരള സർക്കാരിനെതിരെ എഡിറ്റേ്സ് ഗില്‍ഡ്, സ്മൃതി ഇറാനിയുടെ ഭീഷണിപ്പെടുത്തലിനും വിമ‌ർശനം

By Web Team  |  First Published Jun 13, 2023, 6:06 PM IST

രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ റിപ്പോര്‍ട്ടില്‍ കേസെടുക്കന്നതും ചോദ്യം ചെയ്യുന്നതും അതീവ ആശങ്കജനകമാണെന്നും എഡിറ്റേ്സ് ഗില്‍ഡ് അഭിപ്രായപ്പെട്ടു


ദില്ലി: ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരായ കേസിലും, കേന്ദ്ര മന്ത്രി സ്മൃതി ഇറാനി മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയ സംഭവത്തിലും നിലപാട് വ്യക്തമാക്കി എഡിറ്റേ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ രംഗത്ത്. അഖില നന്ദകുമാറിനെതിരായ കേസിനെ അപലപിച്ച എഡിറ്റേ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ, കേസ് എടുത്ത നടപടി അതീവ ആശങ്കജനകമാണെന്ന് ചൂണ്ടികാട്ടുകയും കേരള സർക്കാർ അടിയന്തരമായി കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ റിപ്പോര്‍ട്ടില്‍ കേസെടുക്കന്നതും ചോദ്യം ചെയ്യുന്നതും അതീവ ആശങ്കജനകമാണെന്നും എഡിറ്റേ്സ് ഗില്‍ഡ് അഭിപ്രായപ്പെട്ടു.

മാധ്യമ പ്രവര്‍ത്തകരെയും മാധ്യമസ്ഥാപനങ്ങളെയും ഭീഷണിപ്പെടുത്ത നടപടിയില്‍ നിന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്‍മാറണം. ചോദ്യം ഉയർത്തുകയാണ് മാധ്യമ പ്രവര്‍ത്തകരുടെ ധർമ്മമെന്നും അതിനെ ഭീഷണി കൊണ്ടും അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നേരിടുന്നതും ജനാധിപത്യ മൂല്യങ്ങള്‍ക്ക് വിരുദ്ധമാമെന്നും എഡിറ്റേഴ്സ് ഗില്‍ഡ് വിവരിച്ചു. കേന്ദ്ര മന്ത്രി സ്മൃതി ഇറാനി മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയതിനെയും എഡിറ്റേഴ്സ് ഗില്‍ഡ് വിമർശിച്ചു.

Latest Videos

ജനാധിപത്യ കേരളം ഈ കാഴ്ചകൾ കണ്ടുകൊണ്ട് തന്നെയാണിരിക്കുന്നത്; 'ലക്ഷണമൊത്ത ഫാസിസ്റ്റ്', പിണറായിക്കെതിരെ വേണുഗോപാൽ

 

undefined

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ കാണാം

'മി. യെച്ചൂരി ഇതൊക്കെ സഖാവ് പിണറായിക്കും സര്‍ക്കാരിനും ബാധകമാണോ'; ട്വീറ്റ് പങ്കുവെച്ച് വി ഡി സതീശന്‍റെ ചോദ്യം

അതേസമയം അഖിലക്കെതിരായ കേസിൽ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം ആരാഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കമുള്ളവർ ഇന്ന് രംഗത്തെത്തിയിട്ടുണ്ട്. മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ട്വീറ്റ് പങ്കുവെച്ചാണ് പ്രതിപക്ഷ നേതാവ് ചോദ്യങ്ങളുയര്‍ത്തിയത്. കർഷക പ്രതിഷേധങ്ങളുടെയും സർക്കാരിനെ വിമർശിക്കുന്ന മാധ്യമ പ്രവർത്തകരുടെയും അക്കൗണ്ടുകൾ ബ്ലാക്ക് ഔട്ട് ചെയ്യാൻ സര്‍ക്കാര്‍  ആവശ്യപ്പെട്ടുവെന്ന മുൻ ട്വിറ്റർ സി ഇ ഒ ജാക്ക് ഡോർസിയുടെ വെളിപ്പെടുത്തല്‍ വാര്‍ത്ത പങ്കുവെച്ചുള്ള യെച്ചൂരിയുടെ ട്വീറ്റാണ് സതീശൻ ചോദ്യത്തിനൊപ്പം പങ്കുവച്ചത്. മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും ദുരുപയോഗം ചെയ്യുകയും തെറ്റായ കാരണം പറഞ്ഞ് ജയിലിലടക്കുകയും ചെയ്യുന്നുവെന്നാണ് യെച്ചൂരി ട്വീറ്റ് ചെയ്തത്. ഇതുകൊണ്ടൊന്നും സത്യത്തെ മൂടിവയ്ക്കാൻ കഴിയില്ലെന്നുമായിരുന്നു യെച്ചൂരിയുടെ ട്വീറ്റ്. ആ ട്വീറ്റ് പങ്കുവെച്ച് ഇതൊക്കെ സഖാവ് പിണറായിക്കും സര്‍ക്കാരിനും ബാധകമാണോ എന്നാണ് സതീശൻ ചോദിച്ചത്.

click me!