'വൈകല്യത്തെ ഇകഴ്ത്തുകയോ അവഹേളിക്കുകയോ ചെയ്യരുത്'; സിനിമയടക്കം ദൃശ്യമാധ്യമങ്ങൾക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

By Web Team  |  First Published Jul 8, 2024, 11:51 AM IST

സിനിമകൾക്ക് പ്രദർശനം അനുവദിക്കുന്നതിന് മുൻപ് ഈക്കാര്യങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് സെൻസർബോർഡ് ഉറപ്പാക്കണം


ദില്ലി:ചലച്ചിത്രങ്ങളിലും, ഡോകുമെന്‍ററികളിലും ഭിന്നശേഷിക്കാരുടെ വൈകല്യത്തെ ഇക്കഴ്ത്തുകയോ അവഹേളിക്കുകയോ ചെയ്യരുത് എന്ന് സുപ്രീം കോടതി.  ഭിന്നശേഷിക്കാരുടെ നേട്ടങ്ങൾ ആണ് ചിത്രങ്ങളിലും ഡോകുമെന്ററികളിലും കാണിക്കേണ്ടത് എന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. വൈകല്യത്തെ അവഹേളിക്കുന്നതിനായി ചീത്രീകരിക്കരുതെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഇക്കാര്യത്തിൽ സിനിമയടക്കം ദൃശ്യമാധ്യമങ്ങൾക്ക് സുപ്രീംകോടതി മാർഗ്ഗ രേഖ പുറത്തിറക്കി. ഏഴ് മാർഗനിർദ്ദേശങ്ങളാണ് സുപ്രീംകോടതി പുറത്തിറക്കിയത്. സിനിമകൾക്ക് പ്രദർശനം അനുവദിക്കുന്നതിന് മുൻപ് ഈക്കാര്യങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് സെൻസർബോർഡ് ഉറപ്പാക്കണം.

 

Latest Videos

click me!