ടിഎംകൃഷ്ണയ്ക്ക് സുബ്ബലക്ഷ്മി പുരസ്‌കാരം നൽകരുത്, കൊച്ചുമകന്‍റെ ഹർജി അംഗീകരിച്ച് മദ്രാസ് ഹൈക്കോടതി ഉത്തരവ്

By Web Team  |  First Published Nov 19, 2024, 11:47 AM IST

സുബ്ബലക്ഷമിയോട് ബഹുമാനം ഉണ്ടെങ്കിൽ അവരുടെ പേരിൽ പുരസ്‌കാരം നൽകില്ലെന്നും കോടതി


ചെന്നൈ:വിഖ്യാത സംഗീതജ്ഞ എം .എസ്‌. സുബ്ബലക്ഷ്മിയുടെ പേരിലുള്ള സംഗീത കലാനിധി പുരസ്‌കാരം,  സംഗീതജ്ഞൻ ടി .എം. കൃഷ്ണയ്ക്ക് നൽകുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. മദ്രാസ് സംഗീത അക്കാദമിയും ദ് ഹിന്ദു ദിനപത്രവും സംയുക്തമായി ഏർപ്പെടുത്തിയ പുരസ്‌കാരം കൃഷ്ണയ്ക്ക് നൽകുന്നതിനെതിരെ, സുബ്ബലക്ഷ്മിയുടെ കൊച്ചുമകൻ വി. ശ്രീനിവാസൻ നൽകിയഹർജിയിലാണ് ഉത്തരവ്.

അക്കാദമിക്ക് ഉചിതം എന്നു തോന്നുന്നെങ്കിൽ കൃഷ്ണയ്ക്ക് പുരസ്‌കാരം സമ്മാനിക്കാം , എന്നാൽ സുബ്ബലക്ഷ്മിയുടെ പേര് പുരസ്കാരത്തിനു നല്കരുതെന്നും കോടതി പറഞ്ഞു. സുബ്ബലക്ഷ്മിയെ കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയിട്ടുള്ള കൃഷ്ണയ്ക്ക് പുരസ്‌കാരം നല്കരുതെന്നും, തന്റെ പേരിൽ സ്മാരകങ്ങൾ പാടില്ലെന്ന് സുബ്ബലക്ഷ്മിയുടെ വില്പത്രത്തിൽ ഉണ്ടെന്നും ആയിരുന്നു ഹർജിക്കാരന്റെ വാദങ്ങൾ.

Latest Videos

2005 മുതൽ നൽകി വരുന്ന പുരസ്‌കാരം, ഇത്തവണ കൃഷ്ണയ്ക്ക് പ്രഖ്യാപിച്ചപ്പോൾ ആണ്‌ കുടുംബം ആദ്യമായി എതിർപ്പ് ഉന്നയിച്ചത്. അടുത്ത മാസം ആണ്‌ പുരസ്‌കാര വിതരണം നടക്കേണ്ടത് 

 
click me!